ഖത്‍മുൽ ബുഖാരി ഇന്ന്: മർകസ് നഗരി പണ്ഡിത സാഗരമാവും

0
2289
SHARE THE NEWS

കോഴിക്കോട്: മർകസിൽ ഇന്ന് നടക്കുന്ന ഖത്‍മുൽ ബുഖാരി സമ്മേളനവും  സഖാഫി സമ്പൂർണ്ണ സംഗമവും പതിനായിരങ്ങൾ സംബന്ധിക്കുന്ന വിജ്ഞാന സമ്മേളനമാവും. ഖത്‍മുൽ ബുഖാരി സമ്മേളനത്തിന്റെ ഭാഗമായി ഇന്നലെ നടന്ന മർകസിൽ നിന്ന് ഈ വർഷം കോഴ്സ് പൂർത്തിയാക്കുന്ന വിദ്യാർത്ഥികൾക്കുള്ള യാത്രയയപ്പ് ചടങ്ങ്   ലോകപ്രശസ്‌ത പണ്ഡിതനും യു.എ.ഇ ഭരണകൂടത്തിന്റെ മതകാര്യ ഉപദേഷ്ടാവുമായ ഡോ അലിയ്യുൽ ഹാശിമി ഉദ്‌ഘാടനം ചെയ്തു. കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാരുമായുള്ള തന്റെ നാൽപതു വർഷത്തെ സൗഹൃദവും വൈജ്ഞാനിക വിനിമയവും പൂർത്തിയാവുന്ന ഈ ഘട്ടത്തിൽ മർകസിലെ പണ്ഡിത സംഗമത്തിൽ   സംബന്ധിക്കാൻ സാധിച്ചതിൽ വലിയ സന്തോഷമുണ്ടെന്ന് ഡോ. അലിയ്യുൽ ഹാശിമി പറഞ്ഞു.  അരനൂറ്റാണ്ടിലധികം പതിനായിരക്കണക്കിന് സഖാഫിമാർക്ക് ബുഖാരി ദർസ് നടത്താൻ കഴിഞ്ഞുവെന്നത് ലോകത്ത് ഒരാൾക്ക് ലഭിക്കുന്ന ഏറ്റവും വലിയ ഭാഗ്യമാണെന്നും കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ അനുഗ്രഹീതനാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 
ഉച്ചക്ക്  2.30ന്  തുടങ്ങുന്ന  ഖത്‍മുൽ ബുഖാരിക്ക് മർകസ് ചാൻസലർ  കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ നേതൃത്വം നൽകും. മർകസ് പ്രസിഡന്റ്  സയ്യിദ് അലി ബാഫഖി തങ്ങൾ അധ്യക്ഷത വഹിക്കും. സമസ്‌ത പ്രസിഡന്റ്  ഇ സുലൈമാൻ മുസ്‌ലിയാർ ഉദ്‌ഘാടനം ചെയ്യും. വിദേശ രാജ്യങ്ങളിലെ പ്രശസ്തരായ പണ്ഡിതരും സാംസ്‌കാരിക നേതാക്കളും പ്രസംഗിക്കും. കോട്ടൂർ കുഞ്ഞമ്മു മുസ്‌ലിയാർ,  പൊന്മള അബ്ദുൽ ഖാദിർ മുസ്‌ലിയാർ, സയ്യിദ് ഹബീബ് കോയ തങ്ങൾ ചെരക്കാപറമ്പ്, സയ്യിദ് ശറഫുദ്ധീൻ ജമലുല്ലൈലി, പി.എസ്.കെ തങ്ങൾ തലപ്പാറ,സയ്യിദ് അബ്ദുൽ ഫത്താഹ് അവേലം, കൊമ്പം മുഹമ്മദ് മുസ്‌ലിയാർ, കോടമ്പുഴ ബാവ മുസ്‌ലിയാർ, പി ഹസൻ മുസ്‌ലിയാർ വയനാട്,വി.പി.എം ഫൈസി വില്യാപ്പള്ളി, മാരായമംഗലം അബ്ദുറഹ്മാൻ ഫൈസി, മഞ്ഞപ്പറ്റ ഹംസ മുസ്‌ലിയാർ , പൊന്മള മുഹിയുദ്ധീൻ കുട്ടി മുസ്‌ലിയാർ, പി സി അബ്ദുല്ല മുസ്‌ലിയാർ, കെ.എം മുഹമ്മദ് മുസ്‌ലിയാർ തുടങ്ങിയവർ സംബന്ധിക്കും.
 
മർകസിലെ സമ്പൂർണ്ണ സഖാഫി സംഗമത്തിന്റെയും ഖത്‍മുൽ ബുഖാരിയുടെയും ചടങ്ങുകൾ ഇന്ന് രാവിലെ പത്തിന്  കൺവെൻഷൻ സെന്ററിൽ ആരംഭിക്കും.   സമ്പൂർണ്ണ  സഖാഫി സംഗമത്തിൽ മർകസ് വൈസ് പ്രസിഡന്റ്  സയ്യിദ് സൈനുൽ ആബിദീൻ ബാഫഖി തങ്ങൾ പ്രാർത്ഥന നിർവ്വഹിക്കും.ശരീഅത്ത് കോളേജ് സീനിയർ മുദരിസ് കെ.കെ അഹമ്മദ് കുട്ടി മുസ്‌ലിയാർ കട്ടിപ്പാറയുടെ  അധ്യക്ഷതയിൽ മർകസ് ജനറൽ മാനേജർ സി മുഹമ്മദ് ഫൈസി ഉദ്ഘടനം ചെയ്യും. മർകസ് വൈസ് പ്രസിഡന്റ്  കാന്തപുരം എ.പി മുഹമ്മദ് മുസ്‌ലിയാർ, മർകസ് വൈസ് ചാൻസലർ ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട്, മർകസ് ഡയറക്ടർ ഡോ എ.പി അബ്ദുൽ ഹകീം അസ്ഹരി എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസ്സെടുക്കും. പേരോട് അബ്ദുറഹ്മാൻ സഖാഫി, സയ്യിദ് മുഹമ്മദ് തുറാബ് സഖാഫി, അബ്ദുൽ അസീസ് സഖാഫി വെള്ളയൂർ, പി.കെ.എം സഖാഫി ഇരിങ്ങല്ലൂർ, അബ്ദുൽ ജലീൽ സഖാഫി ചെറുശ്ശോല, മുഹമ്മദലി സഖാഫി തൃക്കരിപ്പൂർ, ഇസ്സുദ്ധീൻ സഖാഫി കൊല്ലം, സുലൈമാൻ സഖാഫി മാളിയേക്കൽ, തറയിട്ടാൽ ഹസൻ സഖാഫി പ്രസംഗിക്കും. സഖാഫി ശൂറയിൽ രജിസ്റ്റർ ചെയ്‍ത സഖാഫികൾക്കുള്ള ഐഡന്റിറ്റി കാർഡിന്റെ ആദ്യഘട്ട വിതരണം പരിപാടിയിൽ നടക്കും. തുടർന്ന് ഒരു മണിക്ക് ബാച്ച് തല സഖാഫി സംഗമം ചേരും.
 
ഇന്ന് മഗ്‌രിബ് നിസ്‌കാരാനന്തരം മർകസിലെ  മാസാന്ത ആത്മീയ സംഗമമായ  അഹ്ദലിയ്യ ദിക്ർ ഹൽഖയും മഹ്‌ളറ്ത്തുൽ ബദ്‌രിയ്യയും നടക്കും. കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ നേതൃത്വം നൽകും. സഖാഫി സംഗമത്തിലും ഖത്‍മുൽ ബുഖാരിയിലും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് വരുന്ന പതിനായിരത്തോളം സഖാഫിമാർ പങ്കെടുക്കുമെന്ന് മർകസ് ജനറൽ മാനേജർ സി മുഹമ്മദ് ഫൈസി പറഞ്ഞു. സഖാഫി ശൂറയിൽ രജിസ്റ്റർ ചെയ്യാത്തവർക്കുള്ള കൗണ്ടറും പരിപാടിയിൽ സജ്ജീകരിച്ചിട്ടുണ്ട്.

SHARE THE NEWS