ഖത്‍മുൽ ബുഖാരി വ്യാഴാഴ്ച

0
298

കാരന്തൂർ: സഖാഫീസ് സ്കോളേർസ് അസോസിയേഷന്റെ നേതൃത്വത്തിൽ ഏപ്രിൽ പതിനേഴിന്  ദേശീയ  കൗൺസിൽ  ക്യാമ്പ്  മർകസിൽ നടക്കും. വ്യാഴാഴ്ച  സമ്പൂർണ്ണ സഖാഫി സംഗമവും ഖത്‍മുൽ ബുഖാരിയും നടക്കും.   ഖത്‍മുൽ ബുഖാരിയിൽ ദേശീയ-അന്തർദേശീയ രംഗത്തെ പ്രമുഖ പണ്ഡിതർ പങ്കെടുക്കും.
മർകസ് സൈത്തൂൺ വാലിയിൽ വെച്ച് ഏപ്രിൽ പതിനേഴ്  ബുധനാഴ്ച  വൈകുന്നേരം  നാലു  മണിക്ക്   ശൂറ യോഗവും   ഏഴു മണിക്ക് ദേശീയ കൗൺസിൽ ക്യാമ്പും  നടക്കും. വിവിധ സംസ്ഥാനങ്ങളിലെ സഖാഫി പ്രതിനിധികൾ, കേന്ദ്ര ശൂറാ അംഗങ്ങൾ , കേരളത്തിലെ ജില്ലാ തല കോഡിനേറ്റർമാർ, ബാച്ചു തല ലീഡർമാർ എന്നിവർ പങ്കെടുക്കുന്ന കൗൺസിൽ ക്യാമ്പിൽ പുതിയ പ്രവർത്തന കാലത്തേക്കുള്ള കർമ്മ രേഖ രൂപപ്പെടുത്തും.
ഏപ്രിൽ പതിനെട്ടിന്  രാവിലെ ഒമ്പത് മണിക്ക്  സമ്പൂർണ്ണ സഖാഫി സംഗമം ആരംഭിക്കും.  കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ മുഖ്യ പ്രഭാഷണം നടത്തും.  കട്ടിപ്പാറ കെ കെ അഹ്മദ് കുട്ടി മുസ്‌ലിയാരുടെ അദ്ധ്യക്ഷതയിൽ എ പി മുഹമ്മദ് മുസ്‌ലിയാർ ഉദ്ഘടനം ചെയ്യും.
സി മുഹമ്മദ് ഫൈസി, ചെറുശോല അബ്ദുൽ ജലീൽ സഖാഫി, റഹ്മത്തുള്ള സഖാഫി എളമരം എന്നിവർ വിവിധ വിഷയങ്ങൾ അവതരിപ്പിക്കും. പുതിയ കർമ്മ പദ്ധതി പ്രഖ്യാപനം ഡോ എ.പി അബ്ദുൽ ഹകീം അസ്‌ഹരിയും  സന്ദേശ  പ്രഭാഷണം പേരോട് അബ്ദുറഹ്മാൻ സഖാഫിയും നടത്തും . 
ഉച്ചക്ക് മൂന്ന് മണിക്ക് മർകസ്  കൺവെൻഷൻ സെന്ററിൽ നടക്കുന്ന ഖത്മുൽ ബുഖാരി ആത്മീയ സമ്മേളനത്തിന് കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ ഉദ്‌ഘാടനം നിർവ്വഹിക്കും.  ഇ. സുലൈമാൻ മുസ്‌ലിയാർ,  സയ്യിദ് അലി ബാഫഖി തങ്ങൾ , സയ്യിദ്  സൈനുൽ ആബിദ് ബാഫഖി തങ്ങൾ , സയ്യിദ് ഇബ്രാഹീം ഖലീലുൽ ബുഖാരി,  , പൊന്മള അബ്ദുൽ ഖാദർ മുസ്‌ലിയാർ തുടങ്ങിയവർ വിവിധ വിഷയങ്ങൾക്ക് നേതൃത്വം നൽകും .
സയ്യിദ് ഹബീബ് തങ്ങൾ ചെരക്കാപറമ്പ് , സയ്യിദ് കെ പി എസ് തങ്ങൾ തലപ്പാറ ,സയ്യിദ്  ത്വാഹാ തങ്ങൾ , സയ്യിദ് ഷറഫുദ്ദീൻ ജമലുല്ലൈലി, കോട്ടൂർ കുഞ്ഞമ്മു മുസ്‌ലിയാർ,  ഷിറിയ  അലിക്കുഞ്ഞി  മുസ്‌ലിയാർ,ബേക്കൽ ഇബ്രാഹീം മുസ്‌ലിയാർ, കൊമ്പം മുഹമ്മദ് മുസ്‌ലിയാർ , പി ഹസൻ മുസ്‌ലിയാർ വയനാട് , ഹംസ മുസ്‌ലിയാർ മഞ്ഞപ്പറ്റ , അബൂബക്കർ മുസ്‌ലിയാർ വേമ്പേനാട് , മുഖ് താർ ഹസ്‌റത്ത് ,അബൂ ഹനീഫൽ ഫൈസി തെന്നല , മാരായമംഗലം അബ്ദുറഹ്മാൻ ഫൈസി, വി പി എം ഫൈസി വില്ല്യാപ്പള്ളി, ഡോ .ഹുസൈൻ സഖാഫി ചുള്ളിക്കോട് , കെ എസ് ആറ്റക്കോയ തങ്ങൾ കുമ്പോൽ ,മൊയ്‌തീൻ കുട്ടി  ബാഖവി പൊന്മള, വണ്ടൂർ അബ്ദുൾറഹ്‌മാൻ ഫൈസി തുടങ്ങിയവർ സംബന്ധിക്കും

യൂട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ
മര്‍കസ് ലൈവ് ടിവി ഒഫിഷ്യൽ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here