ഖവാലി ആസ്വാദകരുടെ മനം നിറക്കാന്‍ സിയാഉല്‍ ഹഖ്: മര്‍കസ് ഗാര്‍ഡന്‍ റൊന്റിവ്യൂ ലൈവ് ഫെസ്റ്റിന് ഇന്ന് തുടക്കം

0
778
SHARE THE NEWS

പൂനൂര്‍: മര്‍കസ് ഗാര്‍ഡന്‍ സ്ഥാപനങ്ങളുടെ ലൈഫ് ഫെസ്റ്റിവല്‍ റൊന്റിവ്യൂ 2020 പ്രധാന മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കം. സമസ്ത കേന്ദ്ര മുശാവറ അംഗം കെ.കെ അഹ്മദ് കുട്ടി മുസ്‌ലിയാര്‍ കട്ടിപ്പാറ ഉദ്ഘാടനം ചെയ്യും. മുഹ്‌യുദ്ദീന്‍ സഖാഫി തളീക്കര അധ്യക്ഷത വഹിക്കും. സയ്യിദ് മശ്ഹൂര്‍ ആറ്റക്കോയ പ്രാര്‍ത്ഥന നിര്‍വഹിക്കും. പഞ്ചായത്ത് പ്രസിഡന്റ് ബിനോയ് എ.ടി, എസ്.വൈ.എസ് ജില്ലാ പ്രസിഡന്റ് വള്ള്യാട് മുഹമ്മദലി സഖാഫി, മുഹ്‌യുദ്ദീന്‍ സഖാഫി കാവനൂര്‍, ഹുസൈന്‍ മുസ്‌ലിയാര്‍ കൊടുവള്ളി, മുഹ്‌യുദ്ദീന്‍ ബാഖവി, ആസഫ് നുറാനി വരപ്പാറ പ്രസംഗിക്കും.
ഗ്രീന്‍ ഫെസ്റ്റ് സയ്യിദ് അന്‍സാര്‍ അഹ്ദല്‍ അവേലം, ആര്‍ട് എക്‌സിബിഷന്‍ അബ്ദുന്നാസര്‍ സഖാഫി പൂനൂര്‍, ബുക് ഫെസ്റ്റ് ബീരാന്‍കുട്ടി ഫൈസി എകരൂല്‍, മൊബൈല്‍ ഫെസ്റ്റ് മുസ്തഫ പി. എറക്കല്‍, മാപ് കെഎം അബ്ദുല്‍ ഖാദിര്‍, സയന്‍സ് ഫെസ്റ്റ് സൈതലവി അഹ്‌സനി, റോബോട്ടിക്‌സ് എക്‌സിബിഷന്‍ ഡോ. അബ്ദുസ്സലാം എന്നിവര്‍ ലോഞ്ച് ചെയ്യും.
രാവിലെ 7 മണിക്ക് സീനിയര്‍ തര്‍ത്തീലാണ് ആദ്യ മത്സരം. വൈകുന്നേരം സാംസ്‌കാരിക റാലി നടക്കും. നൈറ്റ് ഓഫ് സമാഹ ഗാന വിരുന്നിന് സിയാഉല്‍ ഹഖ്, റശീദ് പുന്നശ്ശേരി നേതൃത്വം നല്‍കും. നാളെ വൈകുന്നേരം നടക്കുന്ന മെറിറ്റ് ഈവനിംഗ് കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. സയ്യിദ് അബ്ദുല്‍ ഫത്താഹ് അവേലം അധ്യക്ഷത വഹിക്കും. ഡോ. എ.പി അബ്ദുല്‍ ഹകീം അസ്ഹരി തീം ടോക് അവതരിപ്പിക്കും.
ഫെസ്റ്റിവല്‍ സപ്ലിമെന്റ് പ്രകാശനം സയ്യിദ് അബ്ദുല്‍ ഫത്താവ് അവേലം നിര്‍വഹിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് അവാര്‍ഡുകള്‍ സമ്മാനിക്കും. കുറ്റൂര്‍ അബ്ദുറഹ്മാന്‍ ഹാജി, ഡോ. ഖാസിം അല്‍ശിഫ ദുബൈ, അബു സ്വാലിഹ് സഖാഫി, സി.കെ അബ്ദുല്‍ അസീസ് ഹാജി സംബന്ധിക്കും.


SHARE THE NEWS