ഖാഫ് 18ന് പ്രൗഡ സമാപനം

0
1057
'ഖാഫ് 18' മര്‍കസ് ഇഹ്‌യാഉസ്സുന്ന ആര്‍ട്‌സ് ഫെസ്റ്റ് ജേതാക്കള്‍ക്ക് ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട്, വി.പി.എം ഫൈസി വില്യാപള്ളി എന്നിവര്‍ ട്രോഫി നല്‍കുന്നു
'ഖാഫ് 18' മര്‍കസ് ഇഹ്‌യാഉസ്സുന്ന ആര്‍ട്‌സ് ഫെസ്റ്റ് ജേതാക്കള്‍ക്ക് ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട്, വി.പി.എം ഫൈസി വില്യാപള്ളി എന്നിവര്‍ ട്രോഫി നല്‍കുന്നു
SHARE THE NEWS

കോഴിക്കോട്: മര്‍കസ് സ്റ്റുഡന്‍സ് യൂണിയന്‍ ഇഹ്‌യാഉസ്സുന്ന സംഘടിപ്പിച്ച ഖാഫ 18 മര്‍കസ് ആര്‍ട്‌സ് ഫെസ്റ്റിന് പ്രൗഢമായ സമാപനം. ടീം നിഹായ, ടീം ബിദായ, ടീം കിഫായ, ടീം ഹിദായ എന്നീ നാലു ടീമുകളിലായി 83 ഇനങ്ങളില്‍ ആയിരത്തോളം വിദ്യാര്‍ത്ഥികളാണ് മത്സരങ്ങളില്‍ മാറ്റുരച്ചത്.
ടീം കിഫായ വിന്നേഴ്‌സ് കിരീടത്തിനും ടീം ബിദായ റണ്ണേഴ്‌സ്അപ് കിരീടത്തിനും അര്‍ഹരായി. റാഫി വെണ്ണക്കോട് കലാപ്രതിഭയായും മുനീര്‍ എരുവാട്ടി സര്‍ഗപ്രതിഭയായും എ,ബി,സി സോണ്‍
ടോപ്പോഴ്‌സായി യഥാക്രമം മുനീര്‍ എരുവാട്ടി, റമളാന്‍ അബൂബക്കര്‍, നസ്‌റുറഹ്മാന്‍ പുത്തന്‍കുന്ന് എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു.
വി.പി.എം ഫൈസി വില്യാപള്ളിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സമാപന സംഗമം ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട് ഉദ്ഘാടനം ചെയ്തു. മര്‍കസ് എ.ജി.എം ഉനൈസ് മുഹമ്മദ്, അഡ്വ. സിദ്ധീഖ്, സയ്യിദ് മുസമ്മില്‍ തിരൂര്‍ക്കാട്, പി.ടി മുഹമ്മദ് രണ്ടത്താണി സംസാരിച്ചു. ലതീഫ് സഖാഫി പെരുമുഖം, ചിയ്യൂര്‍ മുഹമ്മദ് മുസ്‌ലിയാര്‍, അബ്ദുല്‍ കരീം ഫൈസി, അക്ബര്‍ ബാദുഷ സഖാഫി, സയ്യിദ് ഉവൈസ് സഖാഫി, അബ്ദുല്‍ ജലീല്‍ സഖാഫി അറുവാള്‍ സംബന്ധിച്ചു.


SHARE THE NEWS