ഖുദ്‌സ് സമ്മേളനം: കാന്തപുരത്തിന് യു.എ.ഇ ഫലസ്തീൻ എംബസിയിൽ യാത്രയയപ്പ്

0
2720
ജറുസലമിൽ നടക്കുന്ന അന്താരാഷ്ട്ര സമ്മേളനത്തിൽ പങ്കെടുക്കാൻ പുറപ്പെടുന്ന അഖിലേന്ത്യാ സുന്നി ജംഇയ്യതുൽ ഉലമ ജനറൽ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർക്ക് യു.എ.ഇ ഫലസ്തീൻ എംബസിയിൽ നൽകിയ യാത്രയയപ്പിൽ ഫലസ്തീൻ അംബാസിഡർ ഉസാം മസാലിഹ് ഉപഹാരം സമ്മാനിക്കുന്നു

SHARE THE NEWS

അബൂദാബി:  “ജറുസലം ഫലസ്തീന്റെ നിത്യതലസ്ഥാനം ” എന്ന പ്രമേയത്തിൽ ഈ മാസം 11, 12 തിയ്യതികളിൽ ജറുസലമിൽ നടക്കുന്ന ഖുദ്‌സ് അന്താരാഷ്ട്ര സമ്മേളനത്തിൽ പങ്കെടുക്കാൻ പുറപ്പെടുന്ന അഖിലേന്ത്യാ സുന്നി ജംഇയ്യതുൽ ഉലമ ജനറൽ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർക്ക് യു.എ.ഇ ഫലസ്തീൻ എംബസിയിൽ യാത്രയയപ്പ് നൽകി.
ഫലസ്തീൻ അതോറിറ്റിയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന സമ്മേളനത്തിൽ പ്രസിഡന്റ് മഹ്മൂദ് അബ്ബാസിന്റെ ക്ഷണപ്രകാരമാണ് കാന്തപുരം സംബന്ധിക്കുന്നത്.
അബൂദബിയിലെ ഇന്ത്യൻ എംബസിയിൽ നടന്ന ചടങ്ങിൽ യു.എ.യി ലെ ഫലസ്തീൻ അംബാസിഡർ ഉസാം മസാലിഹ്, അഡ്മിനിസ്ട്രേഷൻ മേധാവി ലുഅയ്യ് മൂസ , ഇന്തോ-അറബ് കൾചറൽ മിഷൻ സിക്രട്ടറി ഡോ: അമീൻ മുഹമ്മദ് ഹസൻ സഖാഫി, മർകസ് അബൂദബി പ്രസിഡന്റ് ഉസ്മാൻ സഖാഫി തിരുവത്ര,  യു.എ.ഇ മർകസ് മീഡിയ മാനേജർ മുനീർ പാണ്ട്യാല എന്നിവർ സംബന്ധിച്ചു.

SHARE THE NEWS