ഖുര്‍ആന്‍ പാരായണ മത്സരത്തില്‍ മര്‍കസ് കോളജ് ഓഫ് ഖുര്‍ആന്‍ വിദ്യാര്‍ത്ഥിക്ക് ഒന്നാം സ്ഥാനം

0
3257
അഖില കേരള ഖുര്‍ആന്‍ ഹിഫ്‌ള് മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയ മര്‍കസ് കോളജ് ഓഫ് ഖുര്‍ആന്‍ വിദ്യാര്‍ത്ഥി സൈനുല്‍ ആബിദ് ഒന്നാം സമ്മാനമായ മൂന്ന് ലക്ഷം രൂപയുടെ ചെക്ക് ഏറ്റുവാങ്ങുന്നു.
അഖില കേരള ഖുര്‍ആന്‍ ഹിഫ്‌ള് മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയ മര്‍കസ് കോളജ് ഓഫ് ഖുര്‍ആന്‍ വിദ്യാര്‍ത്ഥി സൈനുല്‍ ആബിദ് ഒന്നാം സമ്മാനമായ മൂന്ന് ലക്ഷം രൂപയുടെ ചെക്ക് ഏറ്റുവാങ്ങുന്നു.
SHARE THE NEWS

കണ്ണൂര്‍: മൂന്ന് ദിവസങ്ങളിലായി നടന്ന അഖില കേരള ഖുര്‍ആന്‍ ഹിഫ്‌ള് മത്സരത്തില്‍ കാരന്തൂര്‍ മര്‍കസ് വിദ്യാര്‍ത്ഥിക്ക് ഒന്നാം സ്ഥാനം. മര്‍കസ് കോളജ് ഓഫ് ഖുര്‍ആന്‍ വിദ്യാര്‍ത്ഥി ഹാഫിള് വി. സൈനുല്‍ ആബിദാണ് വിജയി. ഇരുനൂറോളം മത്സരാര്‍ത്ഥികളില്‍ നിന്ന് 40 പേര്‍ സെമി ഫൈനല്‍ റൗണ്ടിലേക്കും അതില്‍ നിന്ന് 10 പേര്‍ ഫൈനല്‍ റൗണ്ടിലേക്കും ഇവരില്‍ നിന്ന് മൂന്ന് പേര്‍ വീണ്ടും മത്സരിച്ചുമാണ് സൈനുല്‍ ആബിദ് ഒന്നാം സ്ഥാനം നേടിയത്. ഖുര്‍ആനിലെ വിവിധ ഭാഗങ്ങളില്‍ വന്നിട്ടുള്ള പരസ്പരം സാമ്യതയുള്ള സൂക്തങ്ങള്‍, കലിമത്തുകള്‍ തെരഞ്ഞുപിടിച്ചുള്ള വിധികര്‍ത്താക്കളുടെ ചോദ്യങ്ങള്‍ക്ക് വ്യക്തമായ മറുപടി നല്‍കിയാണ് വിജയിയായത്.
ചുരുങ്ങിയ കാലം കൊണ്ട് ഹിഫ്‌ള് പഠനം പൂര്‍ത്തിയാക്കിയ സൈനുല്‍ ആബിദ് ഹാഫിള് അബുല്‍ ഹസന്‍ സഖാഫിയുടെ ശിക്ഷണത്തിലാണ് പഠനം പൂര്‍ത്തീകരിച്ചത്. ഹിഫ്‌ള് ഫൈനല്‍ പരീക്ഷയില്‍ 97 മാര്‍ക്കോടെ ഒന്നാം റാങ്ക് നേടി. തുര്‍ന്ന് വിശുദ്ധ ഖുര്‍ആനിന്റെ പാരായണ ശാസ്ത്ര പഠനത്തില്‍ പ്രത്യേക പരിശീലനത്തിന് മര്‍കസ് കോളജ് ഓഫ് ഖുര്‍ആന്‍ പ്രിന്‍സിപ്പല്‍ ഖാരിഅ് ഹനീഫ് സഖാഫിയുടെ ശിക്ഷണത്തില്‍ തുടര്‍പഠനം നടത്തിവരികയാണ്.
ക്യാമ്പസിലും പുറത്തുമായി നിരവധി മത്സരങ്ങളില്‍ വിജയിയായ സൈനുല്‍ ആബിദ് എസ്.എസ്.എഫ് സാഹിത്യോത്സവ്, ആള്‍ കേരള ഖുര്‍ആന്‍ മത്സരങ്ങള്‍, കഴിഞ്ഞ റമസാനില്‍ കോട്ടയത്ത് നടന്ന സംസ്ഥാന തര്‍തീല്‍ ഗ്രാന്റ് ഫിനാലെ തുടങ്ങി നിരവധി മത്സരങ്ങളില്‍ സമ്മാനം നേടിയിട്ടുണ്ട്. ഹിഫ്‌ള് പഠനത്തോടൊപ്പം സ്‌കൂള്‍ പഠനത്തിലും മികവ് പുലര്‍ത്തുന്ന സൈനുല്‍ ആബിദ് മര്‍കസ് ഹൈസ്‌കൂള്‍ പത്താം തരം വിദ്യാര്‍ത്ഥിയാണ്.


SHARE THE NEWS