ഖുർആൻ മനഃപാഠം പൂർത്തിയാക്കിയ ഹാഫിസുകളെ ആദരിച്ചു

0
1108
മർകസ് ഹിഫ്‌സ് പഠനകേന്ദ്രത്തിൽ നിന്ന് കഴിഞ്ഞ ദിവസം പഠനം പൂർത്തിയാക്കിയ വിദ്യാർഥികൾ ഉസ്താദുമാർക്കു മുമ്പിൽ പൂർത്തീകരണ പാരായണം നടത്തുന്നു
മർകസ് ഹിഫ്‌സ് പഠനകേന്ദ്രത്തിൽ നിന്ന് കഴിഞ്ഞ ദിവസം പഠനം പൂർത്തിയാക്കിയ വിദ്യാർഥികൾ ഉസ്താദുമാർക്കു മുമ്പിൽ പൂർത്തീകരണ പാരായണം നടത്തുന്നു

കാരന്തൂർ:  മർകസ് അക്കാദമി ഓഫ് ഖുർആൻ സ്റ്റഡീസിനു കീഴിൽ 2018-19 അദ്ധ്യായന വർഷത്തിലെ ‘നൂറെ ഖിതാം’ രണ്ടാം എഡിഷൻ നടന്നു. ഹിഫ്‌സ് ഓഡിറ്റോറിയത്തിൽ നടന്ന  ചടങ്ങിൽ സ്ഥാപനത്തിലെ അഞ്ച് ഡിവിഷനുകളിൽ നിന്നുള്ള 7 വിദ്യാർത്ഥികൾ വിശുദ്ധ ഖുർആൻ  മനഃപ്പാഠം പൂർത്തിയാക്കി. സൂറത്തുൽ ജാസിയ്യയിലെ അവസാന സൂക്തങ്ങൾ ഗുവര്യർക്കു മുമ്പിൽ ഓതിക്കൊടുത്താണ് അവർ ഹാഫിസ് പട്ടം നേടിയത് . ഹജ്ജ് കമ്മിറ്റി ചെയർമാൻ സി.മുഹമ്മദ് ഫൈസി ഉദ്‌ഘാടനം ചെയ്‌തു. ചിയ്യൂർ മുഹമ്മദ് മുസ്‌ലിയാർ  അനുമോദന പ്രസംഗം നടത്തി . ഹാഫിസുകളുടെ രക്ഷിതാക്കളെ ചടങ്ങിൽ ആദരിച്ചു. ഹാഫിളുകൾക് ഹിഫ്ള് വിദ്യാർത്ഥി സംഘടന ഉസ് വതുൻ ഹസന ഉപഹാര വിതരണം നടത്തി. ഹാഫിസ് സൈനുൽ ആബിദ് ചങ്ങര, ഹാഫിസ് നൂറുൽ അമീൻ വളാഞ്ചേരി, ഹാഫിസ് ബിഷ്റുൽ മാജിദ് പറവൂർ,  ഹാഫിസ് ഫുളൈൽ കോടമ്പുഴ, ഹാഫിസ് ഷംനാദ് നടമ്മൽ പൊയിൽ, ഹാഫിസ് മുഹമ്മദ് ശിബ് ലി പാങ്ങ്, ഹാഫിസ് സുഫ്യാൻ കൂറ്റമ്പാറ എന്നിവരാണ് ഖുർആൻ മനഃപാഠ പഠനം പൂർത്തിയാക്കിയത്.

യൂട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ
മര്‍കസ് ലൈവ് ടിവി ഒഫിഷ്യൽ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here