ഖുർആൻ വിശ്വാസി ഹൃദയങ്ങളെ ചൈതന്യവത്താക്കുന്നു: സി മുഹമ്മദ് ഫൈസി

0
1539
മർകസിൽ നടന്ന പഞ്ച ദിന പ്രഭാഷണ പരിപാടിയിൽ സി മുഹമ്മദ് ഫൈസി പ്രസംഗിക്കുന്നു
മർകസിൽ നടന്ന പഞ്ച ദിന പ്രഭാഷണ പരിപാടിയിൽ സി മുഹമ്മദ് ഫൈസി പ്രസംഗിക്കുന്നു
SHARE THE NEWS

കാരന്തൂർ: വിശുദ്ധ ഖുർആൻ വിശ്വാസികളുടെ ഹൃദയങ്ങളെ ചൈതന്യവത്താക്കുന്ന അതീവ ഹൃദ്യമായ ആശയപ്രപഞ്ചങ്ങളുടെ സമാഹാരമാണെന്നും റമസാന് വലിയ മഹത്വം ലഭിക്കാൻ നിദാനമായത് ഖുർആൻ പ്രകാശിതമായ മാസമായതിനാലാണ് എന്നും മർകസ് ജനറൽ മാനേജർ സി മുഹമ്മദ് ഫൈസി പറഞ്ഞു. മർകസ് റമസാൻ കാമ്പയിൻ ആയ റൂഹെ റമസാനിന്റെ ഭാഗമായി സംഘടിപ്പിച്ച പഞ്ചദിന പ്രഭാഷണ പരമ്പരയിൽ ഇന്നലെ സംസാരിക്കുകയായിരുന്നു അദ്ദേഹം. ധാരാളമായി വിശുദ്ധ ഗ്രന്ഥം പാരായണം ചെയ്‌തു സ്രഷ്ടാവുമായി അടുക്കാൻ ഈ മാസത്തെ വിശ്വാസികൾ വിനിയോഗിക്കണം. എല്ലാ വിധ മാനസിക സംഘർഷങ്ങളിൽ നിന്നും ആത്മാർത്ഥമായി ഖുർആൻ പാരായണം ചെയ്യുന്നവർ വിമുക്തമാവുമെന്നും അദ്ദേഹം പറഞ്ഞു. 
     നിപ്പ വൈറസ് ബാധ കേരളത്തിലെ ജനജീവിതത്തെ ഭീതിതമാക്കിയ സാഹചര്യത്തിൽ  പ്രാർത്ഥന സദസ്സും പരിപാടിയിൽ സംഘടിപ്പിച്ചു . സയ്യിദ് മുല്ലക്കോയ തങ്ങൾ പ്രാർത്ഥന നിർവ്വഹിച്ചു. കെ.കെ അബൂബക്കർ ഹാജി അധ്യക്ഷത വഹിച്ചു. ലത്തീഫ് സഖാഫി പെരുമുഖം സ്വാഗതവും എൻ.കെ  ശംസുദ്ധീൻ നന്ദിയും പറഞ്ഞു. 
    സ്ത്രീകളും പുരുഷന്മാരും ഉൾപ്പെടെ നൂറുകണക്കിന് വിശ്വാസികളാണ് ഓരോ ദിവസവും പ്രഭാഷണം ശ്രവിക്കാനെത്തുന്നത്. പരിപാടി ഞായറാഴ്ച സമാപിക്കും.

SHARE THE NEWS