ഖുർആൻ ശാസ്ത്ര സെമിനാർ ഇന്ന്

4
912

കാരന്തൂർ : ജാമിഅതുൽ ഹിന്ദ് റിസേർച്ച് വിദ്യാർഥികൾ സംഘടിപ്പിക്കുന്ന പ്രഥമ ഖുർആൻ-ശാസ്ത്ര സെമിനാർ ഇന്ന് മർകസ് റൈഹാൻവാലി ഓഡിറ്റോറിയത്തിൽ വെച്ച് നടക്കും. “ജൈവവൈവിധ്യവും പ്രകൃതി സുരക്ഷയും; ഖുർആൻ വഴി കാട്ടുന്നു ” എന്ന വിഷയത്തിൽ നടത്തപ്പെടുന്ന സെമിനാർ അഖിലേന്ത്യാ സുന്നി ജംഇയ്യത്തുൽ ഉലമാ ജനറൽ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ ഉദ്ഘാടനം ചെയ്യും.

ജീവന്റെ നിലനിൽപിന് അനിവാര്യമായ ജൈവവൈവിധ്യവും പ്രകൃതി സുസ്ഥിരതയും മനുഷ്യന്റെ അനിയന്ത്രിത ഇടപെടൽ മൂലം നേരിടുന്ന വെല്ലുവിളികൾക്ക് ഖുർആൻ നൽകുന്ന പരിഹാരമാണ് സെമിനാർ ചർച്ച ചെയ്യുന്നത്.

സെമിനാറിന്റെ മോഡറേഷൻ ഡോ.ഹുസൈൻ സഖാഫി ചുള്ളിക്കോട് നിർവഹിക്കും. ഡോ.മുഹമ്മദ് റിയാസ് എറണാകുളം കീനോട്ട് അവതരിപ്പിക്കും. “വിശുദ്ധ ഖുർആന്റെ ആരോഗ്യവീക്ഷണം ” എന്ന വിഷയത്തിൽ യഹ്‌യ സഅദി പടിക്കലും ” പ്രകൃതിയും പ്രവാചകരും ” എന്ന വിഷയത്തിൽ മുജ്തബ സഖാഫി വടകരയും പ്രബന്ധങ്ങൾ അവതരിപ്പിക്കും.സി മുഹമ്മദ് ഫൈസി,എ പി മുഹമ്മദ് മുസ്‌ലിയാർ കാന്തപുരം, അഹ്‌മദ്‌ മുസ്ലിയാർ കട്ടിപ്പാറ, വി പി എം ഫൈസി വില്യാപ്പള്ളി, ഡോ.എ പി അബ്ദുൽ ഹകീം അസ്ഹരി, മുഹമ്മദലി സഖാഫി തൃക്കരിപ്പൂർ,ഡോ അബ്ദുൽ ഗഫൂർ അസ്ഹരി, മുഹമ്മദലി സഖാഫി കിടങ്ങയം തുടങ്ങിയവർ സംബന്ധിക്കും

4 COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here