ഗള്‍ഫ്‌ സംഗമം ചൊവ്വാഴ്‌ച മര്‍കസില്‍

0
734

കാരന്തൂര്‍: മര്‍കസ്‌ റൂബി ജൂബിലിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന ഗള്‍ഫ്‌ സംഗമം ചൊവ്വാഴ്‌ച രാവിലെ 10 മണി മുതല്‍ മര്‍കസില്‍ നടക്കും. മര്‍കസ്‌ റൂബി ജൂബിലി പദ്ധതികള്‍ ഗള്‍ഫ്‌ രാജ്യങ്ങളില്‍ നടപ്പിലാക്കുന്നത്‌ സംബന്ധിച്ച്‌ ചര്‍ച്ചകള്‍ നടക്കുന്ന സംഗമത്തില്‍, ഗള്‍ഫ്‌ നാടുകളില്‍ ജോലി ചെയ്യുന്നവരില്‍ നിന്ന്‌ നാട്ടിലുള്ള മുഴുവന്‍ പ്രവര്‍ത്തകരും സംബന്ധിക്കണമെന്ന്‌ കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ അറിയിച്ചു.