ഗവേഷകര്‍ക്കായി മര്‍കസ് യങ് റിസര്‍ച്ചേഴ്‌സ് ഫോറം സംഘടിപ്പിച്ചു

0
741
മര്‍കസില്‍ നടന്ന യങ് റിസേര്‍ച്ചേഴ്സ് ഫോറം മലയാളം സര്‍വകലാശാല ഭാഷാശാസ്ത്ര വിഭാഗം മേധാവി ഡോ. സി സൈതലവി ഉദ്ഘാടനം ചെയ്യുന്നു
SHARE THE NEWS

കോഴിക്കോട്: മര്‍കസ് അക്കാദമിക് ഡയറക്ടറേറ്റിന് കീഴില്‍ സംഘടിപ്പിച്ച യങ് റിസര്‍ച്ചേഴ്സ് ഫോറം ശ്രദ്ധേയമായി. വിവിധ വിഷയങ്ങളില്‍ പി.ജി പൂര്‍ത്തിയാക്കി ഗവേഷണത്തിന് താല്‍പര്യപ്പെടുന്ന 50 യുവഗവേഷകര്‍ പങ്കെടുത്തു. മലയാളം യൂണിവേഴ്സിറ്റിയിലെ ഭാഷാശാസ്ത്ര വിഭാഗം മേധാവി ഡോ. സി സൈതലവി ഉദ്ഘാടനം ചെയ്തു. അക്കാദമിക പഠനത്തോടൊപ്പം ഗവേഷണത്തിന് താല്പര്യമുള്ള വിഷയത്തില്‍ പരന്ന വായനയും വിമര്‍ശന നിലപാടുകളും വിദ്യാര്‍ത്ഥികള്‍ക്ക് ഉണ്ടാവണമെന്ന് അദ്ദേഹം പറഞ്ഞു. നിരവധി സ്‌കോളര്‍ഷിപ്പുകള്‍ ഈ മേഖലയില്‍ ലഭ്യമാണെന്നും അധ്വാനിക്കുന്ന പ്രതിഭകളെ മികച്ച അവസരങ്ങളാണ് കാത്തിരിക്കുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഗവേഷണത്തിന്റെ അര്‍ത്ഥവും വഴികളും എന്ന വിഷയത്തില്‍ മര്‍കസ് ശരീഅ സിറ്റി ജോയിന്റ് ഡയറക്ടര്‍ ഡോ. ഉമറുല്‍ ഫാറൂഖ് സഖാഫിയും ‘ഭാവിക്കായുള്ള പദ്ധതികള്‍’ എന്ന വിഷയത്തില്‍ മര്‍കസ് അക്കാദമിക് പ്രോജക്ട് ഡയറക്ടര്‍ പ്രൊഫ കെ.വി ഉമര്‍ ഫാറൂഖും അധ്യപകര്‍ക്കുള്ള ഗവേഷണ സാധ്യതകള്‍ എന്ന വിഷയത്തില്‍ അബ്ദുന്നാസര്‍ നരിക്കുനിയും സംസാരിച്ചു. മര്‍കസ് സ്റ്റുഡന്റസ് വെല്‍ഫെയര്‍ ഡീന്‍ മുഹമ്മദ് റോഷന്‍ നൂറാനി ആമുഖം അവതരിപ്പിച്ചു. മര്‍കസ് അക്കാദമിക എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഉനൈസ് മുഹമ്മദ് സ്വാഗതവും മുഹ്സിന്‍ സഖാഫി നന്ദിയും പറഞ്ഞു. വിവിധ വിഷയങ്ങളില്‍ ഇന്ത്യയിലെയും വിദേശത്തെയും പ്രമുഖ യൂണിവേഴ്സിറ്റികളില്‍ അക്കാദമിക ഗവേഷണം നടത്താനും സ്‌കോളര്‍ഷിപ്പുകള്‍ കരസ്ഥമാക്കാനും ആവശ്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കാന്‍ പ്രത്യേക സമിതിയെ സംഗമത്തില്‍ തെരഞ്ഞെടുത്തു.


SHARE THE NEWS