
കോഴിക്കോട്: മഹാത്മാഗാന്ധിയുടെ 150ാം ജന്മദിനത്തിന്റെ ഭാഗമായി മര്‍കസ് നോളജ് സിറ്റിയില്‍ നടപ്പിലാക്കുന്ന സീറോ വേസ്റ്റ് മിഷന്റെ ഭാഗമായി വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു. നോളജ് സിറ്റി സി.ഇ.ഒ ഡോ. അബ്ദുസ്സലാം ഉദ്ഘാടനം നടത്തി. ഗാന്ധിയുടെ തത്വങ്ങളില്‍ പ്രധാനമായിരുന്നു പരിസര ശുദ്ധീകരണം എന്നും, സമൂഹം വ്യവഹരിക്കുന്ന എല്ലായിടങ്ങളും വൃത്തിയോടെ സൂക്ഷിക്കാന്‍ ഇന്ത്യക്കാര്‍ ശീലിക്കണമെന്ന് അദ്ദേഹം പറഞ്ഞു. മര്‍കസ് നോളജ് സിറ്റിയിലെ വിവിധ സ്ഥാപങ്ങളിലെ വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ തുടര്‍ന്ന് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടന്നു. അന്യസംസ്ഥാന തൊഴിലാളികളും പരിപാടികളില്‍ സംബന്ധിച്ചു. ഡോ. മുഹമ്മദ് ശരീഫ്, ഡോ. ഒ.കെ.എം അബ്ദുറഹ്മാന്, ഡോ. ശാഹുല്‍ ഹമീദ്, യൂസുഫ് നൂറാനി, ഉമര്‍ ഹാജി, ഉനൈസ് സഖാഫി കാന്തപുരം, റമീസ് പ്രസംഗിച്ചു. സൈദ് മുഹമ്മദ് സ്വാഗതവും ജെഫ്സല്‍ കാരന്തൂര്‍ നന്ദിയും പറഞ്ഞു