ഗുജറാത്തിൽ മർകസ് ഹെൽത്ത്‌ സിറ്റി പ്രവർത്തനമാരംഭിച്ചു

ആരോഗ്യ-വൈജ്ഞാനിക രംഗത്ത് മർകസ് നവീന മുന്നേറ്റം സാധ്യമാക്കുന്നു: കാന്തപുരം

0
1159
ഗുജറാത്തിലെ ഭറൂജില്‍ 25000 സ്‌ക്വയര്‍ ഫീറ്റില്‍ നിര്‍മിച്ച മര്‍കസ് ആയുര്‍വേദ യുനാനി ഹോസ്പിറ്റല്‍ ഉദ്ഘാടനം കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ നിര്‍വഹിക്കുന്നു
ഗുജറാത്തിലെ ഭറൂജില്‍ 25000 സ്‌ക്വയര്‍ ഫീറ്റില്‍ നിര്‍മിച്ച മര്‍കസ് ആയുര്‍വേദ യുനാനി ഹോസ്പിറ്റല്‍ ഉദ്ഘാടനം കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ നിര്‍വഹിക്കുന്നു
SHARE THE NEWS

അഹമ്മദാബാദ്: സാമൂഹിക വൈജ്ഞാനിക മുന്നേറ്റം രാജ്യത്താകെ വിപുലമാക്കുന്നതിന്റെ ഭാഗമായി ഗുജറാത്തില്‍ മര്‍കസിന് കീഴില്‍ ഹെല്‍ത്ത് സിറ്റി പ്രവര്‍ത്തനമാരംഭിച്ചു. ഗുജറാത്തിലെ ഭറൂജില്‍ 25000 സ്‌ക്വയര്‍ ഫീറ്റില്‍ നിര്‍മിച്ച മര്‍കസ് ആയുര്‍വേദ യുനാനി ഹോസ്പിറ്റല്‍ ഉദ്ഘാടനം ചെയ്താണ് മെഡിക്കല്‍ സിറ്റിയുടെ പ്രവര്‍ത്തനമാരംഭിച്ചത്. മര്‍കസ് ചാന്‍സലര്‍ കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ ഹോസ്പിറ്റല്‍ ഉദ്ഘാടനത്തിനു നേതൃത്വം നല്‍കി.

യുനാനി, ആയുര്‍വേദം ഉള്‍പ്പെടെയുള്ള വിവിധ മെഡിക്കല്‍ വിഭാഗങ്ങളുടെ ഏറ്റവും ആധുനികമായ രീതിയിലുള്ള സേവനം ഇവിടെ ഉണ്ടായിരിക്കും. മെഡിക്കല്‍ കോളേജ്, സെന്‍ട്രല്‍ ഓഫ് എക്‌സലന്‍സ് ഇന്‍ ലൈഫ് സ്‌റ്റൈല്‍ ഡിസീസ് തുടങ്ങിയ പദ്ധതികളുടെ പ്രൊജക്റ്റ് ഓഫീസും ചടങ്ങില്‍ കാന്തപുരം ഉദ്ഘാടനം ചെയ്തു. ആദ്യ ദിവസം തന്നെ ആയിരത്തോളം പേര് ചികിത്സ തേടി മര്‍കസ് ഹോസ്പിറ്റലില്‍ എത്തി. പാവപ്പെട്ടവര്‍ക്ക് പ്രത്യേക കിഴിവോടെയുള്ള ചികിത്സയാണ് ഇവിടെ ലഭ്യമാക്കുന്നത്. പ്രദേശത്തെ നിരവധി പേര്‍ക്ക് തൊഴിലും ഈ പദ്ധതിയിലൂടെ ലഭ്യമാകും. യുനാനി മെഡിക്കല്‍ കോളജ്, ഗൈനക്കോളജി ഡിപ്പാര്‍ട്ടമെന്റ്, വെല്‍നെസ്സ് ഹെല്‍ത്ത് ക്ലബ്, ഓര്‍ഗാനിക് ഫാമിങ് തുടങ്ങിയ വിപുലമായ പദ്ധതികള്‍ ഹെല്‍ത്ത് സിറ്റിയില്‍ മര്‍കസ് ലക്ഷ്യം വെക്കുന്നു. മെഡിക്കല്‍ രംഗത്ത് ശ്രദ്ധേയമായി പ്രവര്‍ത്തിക്കുന്ന ഇംതിബിഷ് ഹെല്‍ത്ത് കെയറുമായി സഹകരിച്ചാണ് ഹോസ്പിറ്റല്‍ നടത്തുന്നത്.

ആരോഗ്യ രംഗത്തും വിദ്യാഭ്യാസ രംഗത്തും മുന്നേറുന്ന സമൂഹങ്ങള്‍ക്ക് മികച്ച രീതിയില്‍ ഭാവിയില്‍ പ്രവര്‍ത്തിക്കാന്‍ സാധിക്കുമെന്നും, ബഹുസ്വരതയും സാമൂഹിക സൗഹൃദവും ഉറപ്പാക്കി മര്‍കസിന്റെ നേതൃത്വത്തില്‍ ഇത്തരം മേഖലകളില്‍ രാജ്യത്താകെ പടുത്തുയര്‍ത്തുന്ന പദ്ധതികളിലൊന്നാണ് ഹെല്‍ത്ത് സിറ്റിയെന്നും കാന്തപുരം പറഞ്ഞു. ഇബ്രാഹീം ഭാജി ആമുഖ പ്രസംഗം നടത്തി. ഗുലാം അഹമ്മദ് മൂസ ആദം, സാബിര്‍ ബായി എന്നിവര്‍ പ്രഭാഷണം നടത്തി. ഡോ അബ്ദുല്‍ സലാം, അപ്പോളോ മൂസഹാജി, ഇംതിബിഷ് ഹെല്‍ത്ത് കെയര്‍ എം.ഡി ഡോ യുകെ ശരീഫ്, ഡോ ഷാഹുല്‍ഹമീദ്, ഡോ ഒ.കെ അബ്ദുറഹ്മാന്‍, ഡോ യു മുജീബ്, ഡോ ഫൈസ്, ഡോ മഷൂദ്, ശമീം കെ.കെ ലക്ഷദീപ്, ആദം നൂറാനി തുടങ്ങിയവര്‍ സംബന്ധിച്ചു.


SHARE THE NEWS