ഗ്രാൻഡ് മുഫ്‌തി: കാന്തപുരത്തെ മദീനയിൽ നിന്നുള്ള തലപ്പാവണിയിച്ചു ആദരിച്ചു

0
1357
മർകസിൽ നടന്ന ആത്മീയ സമ്മേളനത്തിൽ റബ് ലോകത്തെ പ്രമുഖ ഇസ്‌ലാമിക പണ്ഡിതനായ ശൈഖ് ഉമർ ബിൻ അബ്‌ദുറഹ്‌മാൻ അൽ ജിഫ്‌രി മദീനയിൽ നിന്ന് കൊണ്ടുവന്ന തലപ്പാവ് അണിയിച്ചു ഇന്ത്യൻ ഗ്രാൻഡ് മുഫ്‌തി കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാരെ ആദരിക്കുന്നു
മർകസിൽ നടന്ന ആത്മീയ സമ്മേളനത്തിൽ റബ് ലോകത്തെ പ്രമുഖ ഇസ്‌ലാമിക പണ്ഡിതനായ ശൈഖ് ഉമർ ബിൻ അബ്‌ദുറഹ്‌മാൻ അൽ ജിഫ്‌രി മദീനയിൽ നിന്ന് കൊണ്ടുവന്ന തലപ്പാവ് അണിയിച്ചു ഇന്ത്യൻ ഗ്രാൻഡ് മുഫ്‌തി കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാരെ ആദരിക്കുന്നു

കോഴിക്കോട്: അറബ് ലോകത്തെ പ്രമുഖ ഇസ്‌ലാമിക പണ്ഡിതനായ ശൈഖ് ഉമർ ബിൻ അബ്‌ദുറഹ്‌മാൻ അൽ ജിഫ്‌രി വിശുദ്ധ നഗരിയായ മദീനയിൽ നിന്ന് കൊണ്ടുവന്ന തലപ്പാവ് അണിയിച്ചു ഇന്ത്യൻ ഗ്രാൻഡ് മുഫ്‌തി കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാരെ ആദരിച്ചു. മർകസിൽ നടന്ന ദൗറത്തുൽ ഖുർആൻ ആത്മീയ സമ്മേളന വേദിയിലാണ് അദ്ദേഹം കാന്തപുരത്തെ ആദരിച്ചത്.
ഹൃദയ വിശുദ്ധിയുള്ള മനുഷ്യരാണ് വിജയികളാവുന്നതെന്ന് ശൈഖ് ഉമർ ബിൻ അബ്‌ദുറഹ്‌മാൻ അൽ ജിഫ്‌രി പറഞ്ഞു. മനസ്സ് സംശുദ്ധമാകുമ്പോൾ വിശ്വാസികൾക്ക് സ്വയം തിരിച്ചറിയാനും മറ്റുള്ളവരെ നന്മയുടെ വഴിയിലേക്ക് പ്രവേശിപ്പിക്കാനും സാധിക്കും. ഇന്ത്യൻ മുസ്‌ലിംകളുടെ ശ്രദ്ധേയനായ നേതാവ് കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ ഇന്ത്യൻ ഗ്രാൻഡ് മുഫ്‌തിയായി നിയമിതനായത് സന്തോഷകരമാണെന്നും മുസ്‌ലിം ലോകത്തെ പണ്ഡിതരുമായി അടുത്ത ബന്ധമുള്ള കാന്തപുരത്തിന് ഇന്ത്യയിലെ വിശ്വാസികളുടെ ഉന്നമനത്തിനായി നിരവധി കർമ്മങ്ങൾ ചെയ്യാനാവുമെന്നും അദ്ദേഹം പറഞ്ഞു. കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ അധ്യക്ഷത വഹിച്ചു. സയ്യിദ് സൈനുൽ ആബിദീൻ ബാഫഖി തങ്ങൾ പ്രാരംഭ പ്രാർത്ഥന നടത്തി. സി മുഹമ്മദ് ഫൈസി, വി.പി.എം ഫൈസി വില്യാപ്പള്ളി, ഡോ.എ.പി അബ്ദുൽ ഹകീം അസ്ഹരി, മുഹമ്മദ് മുസ്‌ലിയാർ ചിയ്യൂർ, അബൂബക്കർ സഖാഫി പന്നൂർ പ്രസംഗിച്ചു. സയ്യിദ് ശിഹാബുദ്ധീൻ അഹ്ദൽ മുത്തനൂർ സമാപന പ്രാർത്ഥനക്കു നേതൃത്വം നൽകി.