ഗ്ലോബല്‍ നുറാനി മീറ്റ്‌കോ നാളെ തുടക്കം

0
584

കോഴിക്കോട്: മര്‍കസ് 43-ാം വാര്‍ഷിക സമ്മേളനത്തിന്റെ ഭാഗമായി മര്‍കസ് ഗാര്‍ഡന്‍ മദീനത്തുന്നൂര്‍ കോളജില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കിയ നുറാനികളുടെ സംഗമമായ ഗ്ലോബല്‍ നുറാനി മീറ്റ്‌കോ നാളെയും മറ്റെന്നാളുമായി കോഴിക്കോട് നടക്കും. നുറാനി അസോസിയേഷന്‍ പ്രിസം ഫൗണ്ടേഷനാണ് സംഘാടകര്‍. വിവിധ മേഖലകളില്‍ ചര്‍ച്ചകള്‍ നടക്കും. ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. മുഖ്യരക്ഷാധികാരി ഡോ. അബ്ദുല്‍ ഹകീം അസ്ഹരി കീനോട്ട് അവതരിപ്പിക്കും. വിവിധ സെഷനുകളില്‍ ചെറുശ്ശോല അബ്ദുല്‍ ജലീല്‍ സഖാഫി, ഡോ. ഷൗക്കത്ത് കാമിലി, അബ്ദുല്‍ മജീദ് അരിയല്ലൂര്‍, ഇ.വി അബ്ദുറഹ്മാന്‍ സംബന്ധിക്കും.