
മലപ്പുറം: സമസ്ത കേന്ദ്ര മുശാവറ അംഗവും മര്‍കസ് ശരീഅഃ കോളജ് മുദരിസുമായ അബ്ദുല്‍ ജലീല്‍ സഖാഫി ചെറുശ്ശോല രചിച്ച അല്‍ ഫതാവാ ഒന്നാം ഭാഗം പ്രകാശിതമായി. മലപ്പുറത്ത് നടന്ന ചടങ്ങില്‍ കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര് സയ്യിദ് ഹബീബ് കോയ തങ്ങള്‍ ചരക്കാപറമ്പിനു കോപ്പി നല്‍കിയാണ് പ്രകാശനം ചെയ്തത്. അഞ്ഞൂറോളം പേജുകളിലായി കര്‍മ്മശാസ്ത്ര മസ്അലകള്‍ ചോദ്യോത്തര രൂപത്തില്‍ ക്രോഡീകരിച്ച ഗ്രന്ഥം പണ്ഡിതന്മാര്ക്കും സാധാരക്കാര്‍ക്കും ഒരുപോലെ പ്രയോജനകരമാണ്. കേരളത്തില്‍ കര്‍മ്മശാസ്ത്ര മേഖലകളില്‍ ശ്രദ്ധേയമായ ഇടപെടലുകള്‍ നടത്തുന്ന ജലീല്‍ സഖാഫിയുടെ ഏഴാമത് കൃതിയാണിത്. ഗ്രന്ഥകാരന് ചെറുശ്ശോല അബ്ദുല്‍ ജലീല്‍ സഖാഫി, പൊന്മള മുഹിയുദ്ധീന് കുട്ടി മുസ്ലിയാര്, സയ്യിദ് ശിഹാബുദ്ധീന്‍ ബുഖാരി, റഹ്മത്തുല്ല സഖാഫി എളമരം, അബ്ദുറഹ്മാന് സഖാഫി ഊരകം തുടങ്ങിയവര്‍ സംബന്ധിച്ചു.