ജര്‍മനിയിലെ ലൈപ്സിഗ് യൂണിവേഴ്‌സിറ്റി അക്കാദമിക് കോണ്‍ഫറന്‍സ്; മുജീബ് റഹ്മാന്‍ നുറാനി പങ്കെടുക്കും

0
794

ജർമനിയിലെ ലൈപ്സിഗ് യൂണിവേഴ്സിറ്റി സംഘടിപ്പിക്കുന്ന മതേതരത്വ വൈവിധ്യങ്ങളെ സംബന്ധിച്ച അക്കാദമിക് കോൺഫറൻസിൽ പങ്കെടുക്കുന്നതിന് മുജീബ് റഹ്‌മാൻ നൂറാനി വളപുരം ജർമനിയിലെത്തി. മതം, പൗരസമൂഹം, അധിനിവേശാനന്തര രാജ്യങ്ങളിലെ വ്യക്തി നിയമ പരിഷ്‌കാരങ്ങൾ എന്നീ വിഷയങ്ങളാണ് കോൺഫറൻസിൽ ചർച്ചചെയ്യുന്നത്.ഓക്സ്ഫോര്‍ഡ്, കാംബ്രിഡ്ജ് സർവകലാശാലകളിലെ പ്രതിനിധികൾ പങ്കെടുക്കുന്ന ചടങ്ങിൽ ഇന്ത്യയിൽ നിന്ന് നാലുപേർക്കാണ് ക്ഷണം ലഭിച്ചിട്ടുള്ളത്. ഇന്ന് ഉച്ചയ്ക്ക് ശേഷം നടക്കുന്ന സെഷനിൽ “ഇന്ത്യയിലെയും മറ്റും മതേതരത്വം: ഒരന്വേഷണം” എന്ന വിഷയത്തിൽ മുജീബ് റഹ്‌മാൻ നൂറാനി പ്രബന്ധമവതരിപ്പിക്കും. പൂനൂർ മദീനത്തുന്നൂർ കോളേജ് ഓഫ്} ഇസ്‌ലാമിക് സയൻസിൽ നിന്നും പഠനം പൂർത്തിയാക്കിയ അദ്ദേഹം ഇപ്പോൾ ഐ.ഐ.ടി. കാൺപൂരിലെ ഡെവലപ്മെന്റ് സ്റ്റഡീസ് വിഭാഗത്തിൽ ഗവേഷകനാണ്. മലപ്പുറം ജില്ലയിലെ വളപുരം സ്വദേശിയായ നൂറാനി സൈദലവി ബാഖവി- ഹഫ്സ ദമ്പതികളുടെ മകനാണ്. മർകസ് ഗാർഡൻ ഡയറക്ടർ ഡോ.ഏ.പി മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരിയും പ്രിസം ഫൗണ്ടേഷൻ ഡയറക്ടർ ബോഡും പ്രത്യേകം അഭിനന്ദിച്ചു.