ജസ്റ്റിസ് ഫോർ ആസിഫബാനു: മർക്കസ് ലോ കോളജ് നിയമസഹായം നൽകും

0
15685

കോഴിക്കോട്: ജമ്മുവിലെ കത്വയിൽ എട്ടു വയസ്സുകാരിആസിഫാ ബാനു കൊടിയ ലൈംഗിക പീഢനത്തിന് ശേഷം കൊലചെയ്യപ്പെട്ട കേസിൽ ഇരയുടെ കുടുംബത്തിന് നീതി ലഭ്യമാക്കാനും കുറ്റവാളികൾക്ക് പരമാവധി ശിക്ഷ ലഭിക്കാനുമുള്ള നടപടികൾക്ക് ആവശ്യ മായ നിയമ സഹായം നൽകാൻ മർക്കസ് ലോ കോളജ് ഡയറകടറേറ്റ് തീരുമാനിച്ചു .സ്ഥാപനത്തിൽ പ്രവർത്തിക്കുന്ന ലീഗൽ എയ്ഡ് ക്ലിനിക്കിന്റെ ആഭിമുഖ്യത്തിലാവും നിയമസഹായം ലഭ്യമാക്കുക.
രാജ്യം കണ്ട ഏറ്റവും ഭീകരമായ കുറ്റകൃത്യത്തിലെ പ്രതികൾ രാഷ്ട്രീയമായും സാമ്പത്തികമായും വൻ സ്വാധീനമുള്ളവരാണ്. ഇരയുടെ പക്ഷം ചേർന്ന് നിയമനട പടികളുമായി മുന്നോട്ട്പോയ അഡ്വ. ദീപിക റജാവത്തിനു നിരവധി സമ്മർദ്ധങ്ങളും ഭിഷണികളുമാണ് നേരിടേണ്ടി വന്നത്. ജമ്മുവിലെ ഒരു വിഭാഗം അഭിഭാഷകരുടെ ഭാഗത്ത് നിന്നു പോലുമുണ്ടായ സമ്മർദ്ധങ്ങളെ അതിജീവിച്ച് ആസിഫാ കേസ് കോടതിയുടെ ശ്രദ്ധയിലേക്ക് എത്തിച്ച അഡ്വ.ദീപികറജാവത്തിനെ ഡയറക്ടറേറ്റ് അഭിനന്ദിച്ചു.

മർക്കസ് മേൽനോട്ടത്തിൽ കശ്മീരിൽ പ്രവർത്തിക്കുന്ന വിദ്യഭ്യാസ സ്ഥാപനങ്ങളു ടെ മേധാവി ശൗക്കത്ത് നഈമിയുടെ നേതൃത്വ ത്തിൽ ,ഈ കഴിഞ്ഞ ദിവസം മകൾ വധിക്കപ്പെട്ടതിന്റെ ശേഷം ഭീഷണികളെതുടർന്ന് ഗ്രാമം വിട്ട കുടുംബത്തെകണ്ടെത്തി സമാശ്വസിപ്പിക്കുകയും സഹായധനം കൈമാറുകയും ചെയ്തിരുന്നു .ആ സിഫയുടെ കുടുംബം ഉൾകൊള്ളുന്ന ബഖർ വാൾ വിഭാഗത്തെ വിദ്യാഭ്യാസ പരമായും സാമൂഹികപരമായും ശാക്തീകരിക്കുന്നതിന് മർക്കസിന് കീഴിൽ വിവിധ പദ്ധതികൾ കാശ്മീരിൽനടപ്പിലാക്കി വരുന്നുണ്ട് .ബഖർ വാൾവിഭാഗത്തിന് ഭയം കൂടാതെ ജീവിക്കാൻ സൗകര്യമൊരുക്കണമെന്നാവശ്യപ്പെട്ട് മർക്കസ് മേധാവി കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ കഴിഞ്ഞ ദിവസം ഭരണാധികാരികൾക്ക് അടിയന്തിര സന്ദേശമയക്കുകയും ചെയ്തിരുന്നു .മർക്കസ് മേൽനോട്ടത്തിൽ
ജമ്മുവിലെ പൂഞ്ച് ആസ്ഥാനമായി പ്രവർത്തിക്കുന്ന യാസീൻ ഇൻസ്റ്റിറ്റ്യൂട്ട് കേന്ദ്രീകരിച്ചായിരിക്കും നിയമ സഹായങ്ങൾ നൽകുന്നതിനുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുക. ഈകേസ് പൊതു ശ്രദ്ധയിൽ എത്തിക്കുന്നതിനു് പ്രവർത്തിച്ച അഡ്വ. ദീപിക റ ജാവത്ത് ഉൾപ്പടെയുള്ള നിയമ വിദഗ്ധരുടെ നിർദേശങ്ങൾക്കനുസരിച്ചായിരിക്കും പ്രവർത്തനങ്ങൾ.
അടുത്ത അധ്യായന വർഷം മുതൽ കശ്മീരിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന മിടുക്കരായ ഏതാനും വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പോടുകൂടെ മർക്കസ് ലോ കോളേജിൽ പഠന സൗകര്യമൊരുക്കാനും ഡയറക്ടറേറ്റ് തീരുമാനിച്ചു.
മർക്കസ് ലോ കോളജ് ഡയറക്ടർ ഡോ.എ.പി അബ്ദുൽ ഹകീം അസ്ഹരി അധ്യക്ഷത വഹിച്ചു. എക്സിക്യുട്ടീവ് ഡയറക്ടർ അമീർ ഹസൻ, ജോയിന്റ് ഡയറക്ടർ അഡ്വ.സമദ് പുലിക്കാട് എന്നിവർ പ്രസംഗിച്ചു.