ജാമിഅഃ മര്‍കസ് ഇസ്‌ലാമിക് കോഴ്‌സുകളിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു

0
1149

കോഴിക്കോട് : ജാമിഅഃ മര്‍കസിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇസ്‌ലാമിക് കോഴ്‌സുകളിലെ നാല് കുല്ലിയ്യഃകളിലേക്ക് (കോളേജ്) അപേക്ഷകള്‍ ക്ഷണിച്ചു. കോളേജ് ഓഫ് ഇസ്‌ലമാിക് തിയോളജി, കോളേജ് ഓഫ് ഇസ്‌ലാമിക് ശരീഅഃ, കോളേജ് ഓഫ് ഇസ്‌ലാമിക് സ്റ്റഡീസ്, കോളേജ് ഓഫ് അറബിക് ലാംഗ്വേജ് എന്നീ ഡിപ്പാർട്ടുമെന്റുകളിലേക്ക് ആണ് അപേക്ഷ ക്ഷണിച്ചത്.

ശരീഅഃ കോളേജുകളിലെ മുഖ്തസര്‍ ബിരുദമോ അല്ലെങ്കില്‍ ജാമിഅതുല്‍ ഹിന്ദിന്റെ ഡിഗ്രി അഞ്ചാം വര്‍ഷം പൂര്‍ത്തിയാക്കുകയോ തത്തുല്യമായ ദർസ് പഠനം പൂർത്തിയാക്കുകയോ ചെയ്തവർക്ക് മുത്വവ്വലിലെ ഈ നാല് കോഴ്‌സുകളിലേക്ക് അപേക്ഷിക്കാവുന്നതാണ്. പ്രവേശനം ആഗ്രഹിക്കുന്നവർ https://admission.markaz.inഎന്ന സൈറ്റ് വഴിയാണ് അപേക്ഷിക്കേണ്ടത്.

മർകസ് നോളേജ് സിറ്റിക്ക് കീഴിൽ പ്രവർത്തിക്കുന്ന അത്യാധുനിക ഇസ്ലാമിക പഠന വിഭാഗമായ മർകസ് ശരിഅ സിറ്റിയിലെ വ്യത്യസ്ത പിജി കോഴ്‌സുകളിലേക്കുള്ള അഡ്മിഷനും ഇതിൽ ഉൾപ്പെടും . പോസ്റ്റ് ഗ്രാജുവേഷൻ ഇൻ ശരിഅ ആൻഡ് മോഡേൺ ലോസ്, പോസ്റ്റ് ഗ്രാജുവേഷൻ ഇൻ ശരിഅ ആൻഡ് ബിസിനസ് സ്റ്റഡീസ് തുടങ്ങിയ പി.ജി കോഴ്സുകളിലേക്കാണ് ഇപ്പോൾ അപേക്ഷകൾ ക്ഷണിച്ചിട്ടുള്ളത്. മുത്വവ്വൽ പഠനത്തോടൊപ്പം ത്രീ വത്സര എൽ എൽ ബി അല്ലെങ്കിൽ എം.കോം തുടങ്ങിയ അംഗീകൃത കോഴ്സുകൾ കൂടി ഉൾക്കൊള്ളുന്നതാണ് ഇവ. കോഴ്സ് പൂർത്തിയാകുന്ന വിദ്യാർത്ഥിക്ക് ഒരേസമയം മുത്വവൽ ബിരുദത്തോടൊപ്പം അഡ്വക്കേറ്റ് അല്ലെങ്കിൽ സമാന ഡിഗ്രികൂടി ലഭിക്കുന്നതായിരിക്കും.

കഴിഞ്ഞ അക്കാദമിക വർഷം മുതൽ അന്താരാഷ്ട്ര സ്വഭാവത്തോടെ പുനഃക്രമീകരിച്ച വിവിധ ഡിപ്പാർട്ടുമെന്റുകളിൽ ഇസ്‌ലാമിക വിജ്ഞാന ശാസ്ത്രത്തിലെ വിവിധ ജ്ഞാന ശാഖകളിൽ ആഴമുള്ള അറിവാണ് നൽകുന്നത്. മർകസിലെ ഈ കോഴ്‌സുകളിൽ പഠനം പൂർത്തീകരിക്കുന്നവരിൽ താല്പര്യമുള്ളവർക്ക് മർകസുമായി അഫിലിയേറ്റ് ചെയ്‌ത ലോകപ്രശസ്‌ത യൂണിവേഴ്‌സിറ്റികളിൽ ഉപരിപഠനം നടത്താൻ അവസരം ഉണ്ടായിരിക്കും.

അപേക്ഷാര്‍ത്ഥികള്‍ക്കുള്ള എന്‍ട്രന്‍സ് എക്‌സാം ഏപ്രില്‍ ഒന്നിന് ജാമിഅഃ മര്‍കസില്‍ വെച്ച് നടക്കുന്നതാണെന്ന് ചാന്‍സലര്‍ കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 9072500423, 9495137947