ജാമിഅ മില്ലിയ്യയിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഐക്യദാര്‍ഢ്യം: മര്‍കസ് വിദ്യാര്‍ത്ഥികള്‍ റാലി നടത്തി

0
1270
ഡല്‍ഹിയിലെ ജാമിഅ മില്ലിയ്യയിലും അലിഗഢ് മുസ്‌ലിം യൂണിവേഴ്‌സിറ്റിയിലും പോലീസിന്റെ ക്രൂരതക്ക് ഇരയായ വിദ്യാര്‍ത്ഥികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചും പൗരത്വ ദേഭഗതി നിയമം പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ട് കാരന്തൂര്‍ മര്‍കസ് കോളജ് ഓഫ് ആര്‍ട്‌സ് ആന്റ് സയന്‍സ് വിദ്യാര്‍ത്ഥികള്‍ കുന്നമംഗലത്ത് നടത്തിയ പ്രതിഷേധ റാലി

കുന്നമംഗലം: ഡല്‍ഹിയിലെ ജാമിഅ മില്ലിയ്യയിലും അലിഗഢ് മുസ്‌ലിം യൂണിവേഴ്‌സിറ്റിയിലും പോലീസിന്റെ ക്രൂരതക്ക് ഇരയായ വിദ്യാര്‍ത്ഥികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചും പൗരത്വ ദേഭഗതി നിയമം പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ട് കാരന്തൂര്‍ മര്‍കസ് കോളജ് ഓഫ് ആര്‍ട്‌സ് ആന്റ് സയന്‍സ് വിദ്യാര്‍ത്ഥികള്‍ കുന്നമംഗലത്ത് റാലി നടത്തി. മര്‍കസ് പരിസരത്ത് നിന്ന് ആരംഭിച്ച റാലി കുന്നമംഗലം അങ്ങാടി ചുറ്റി കോളജ് പരിസരത്ത് സമാപിച്ചു. പ്രിന്‍സിപ്പല്‍ പ്രൊഫ. എ.കെ അബ്ദുല്‍ ഹമീദ് ഉദ്ഘാടനം ചെയ്തു. കോളജ് യൂണിയന്‍ ചെയര്‍മാന്‍ ഖാദര്‍ അലി സിറാജുദ്ദീന്‍ അധ്യക്ഷത വഹിച്ചു. അസി. പ്രിന്‍സിപ്പല്‍ ഒ. മുഹമ്മദ് ഫസല്‍ മുഖ്യപ്രഭാഷണം നടത്തി. മുബശിര്‍, മജറുല്‍ ഹഖ് സംസാരിച്ചു. റാലിക്ക് വിനോദ് കുമാര്‍, എ.കെ ഖാദര്‍, ശമീം, ഫസല്‍ റഹ്മാന്‍ നേതൃത്വം നല്‍കി.