ജാമിഅ മർകസ് അപേക്ഷ ക്ഷണിച്ചു. അവസാന തിയ്യതി ഏപ്രിൽ 20ന്

0
1761
കോഴിക്കോട്: ഇന്ത്യയിലെ ഏറ്റവും വലിയ ഇസ്‌ലാമിക സമന്വയ വിദ്യാഭ്യാസ കേന്ദ്രമായ ജാമിഅ മർകസു സ്സഖാഫത്തി സ്സുന്നിയ്യയിലെ വ്യത്യസ്ത ശരീഅ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കുല്ലിയ്യ ഉസൂലുദ്ധീൻ, കുല്ലിയ്യ ശരീഅ വൽ ഖാനൂൻ, കുല്ലിയ്യ ലുഗൽ അറബിയ്യ, കുല്ലിയ്യ ദിറാസാത്തിൽ ഇസ്ലാമിയ്യ വൽ ഇജ്തിമാഇയ്യ എന്നീ നാല് കുല്ലിയ്യകളിലായി ഏഴ് ഡിപ്പാർട്മെന്റുകളിലേക്കാണ് അപേക്ഷകൾ ക്ഷണിച്ചത്. ശുഅബതുൽ ഖുർആൻ, ശുഅബതുൽ ഹദീസ്, ശുഅബത്തു  ശരീഅ  അൽ ഇസ്‌ലാമിയ്യ, ശുഅബത്തു ശരീഅ വൽ ഖാനൂൻ, ശുഅബതുൽ ഇദാറ, ശുഅബത്തു ഇല്മിന്നെഫ്‌സ്, ശുഅബത്തു ലുഗവിയാത് എന്നിവയാണ് അപേക്ഷകൾ ക്ഷണിച്ച ഡിപ്പാർട്ടുമെന്റുകൾ.
 
    നേരത്തെ നിലവിലുണ്ടായിരുന്ന മുതവ്വൽ , മുഖ്തസർ കോഴ്‌സുകളാണ് ഇപ്പോൾ നാല് കുല്ലിയ്യകളിലായി ഏഴു ഡിപ്പാർട്ടുമെന്റുകളാക്കി സംവിധാനിച്ചിരിക്കുന്നത്. മുത്വവ്വൽ പഠനം ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് കുല്ലിയ്യ മൂന്നാം വർഷത്തിലേക്കും മുഖ്തസർ  പഠനം ആഗ്രഹിക്കുന്നവർക്ക്  കുല്ലിയ്യ രണ്ടാം വര്ഷത്തിലേക്കും  ചേരാവുന്നതാണ്. മർകസ് സാനവിയ്യയോ തത്തുല്യ യോഗ്യതയോ കഴിഞ്ഞവർക്ക് കുല്ലിയ്യ ഒന്നാം വർഷത്തിലും പ്രവേശനം ലഭിക്കും. ശുഅബത്തു ശരീഅ വൽ ഖാനൂനിന്റെ മൂന്നാം വർഷം ഈ പ്രാവശ്യം ശരീഅ സിറ്റിയിലാണ് ആരംഭിക്കുക .ഡിഗ്രിയോടൊപ്പം മുഖ്തസർ കിതാബുകൾ പഠിച്ചു കഴിഞ്ഞവർക്ക് എൽ.എൽ.ബിയോ മറ്റു പിജിയോ കൂടി ഇവിടെ പഠിക്കാൻ അവസരമുണ്ടാകും.
    പാരമ്പര്യ കിതാബുകൾ നിലനിറുത്തി ത്തന്നെ അനിവാര്യമായ ചില മാറ്റങ്ങളാണ് കുല്ലിയ്യകളിലൂടെ നടപ്പിൽ വരുത്തുന്നതെന്നും കൂടുതൽ ശൈലീ മാറ്റങ്ങളിലാണ് മർകസ് ശ്രദ്ധയൂന്നുന്നതെന്നും ചാൻസലർ കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ അറിയിച്ചു. 
    പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാർഥികൾ ഏപ്രിൽ 20നു മുമ്പായി ഓൺലൈൻ അപേക്ഷകൾ സമർപ്പിക്കേണ്ടതാണ് .പാസ്പോർട്ട് സൈസ് ഫോട്ടോ, നിലവിൽ പഠിക്കുന്ന സ്ഥാപനത്തിലെ ഉസ്താദിന്റെ ശുപാർശ കത്ത്, സംഘടനാ അംഗത്വം കാണിക്കുന്ന കത്ത് തുടങ്ങിയ രേഖകൾ കൂടി അപ്‌ലോഡ് ചെയ്തു മാത്രമേ അപേക്ഷ സമർപ്പിക്കാൻ പറ്റൂ. അപേക്ഷ സമർപ്പിച്ചാലുടൻ എഴുത്തുപരീക്ഷക്ക് ഹാജരാക്കേണ്ട ഹാൾടിക്കറ്റ് അതേ പേജിൽ നിന്ന് തന്നെ ഡൌൺലോഡ് ചെയ്യാനാകും . ഹാൾടിക്കറ്റ് , അപേക്ഷ ഫീ എന്നിവയോടൊപ്പം സ്ഥാപനത്തിലെ ഉസ്താദിന്റെ കത്തിന്റെയും  സംഘടന ഭാരവാഹിത്വം തെളിയിക്കുന്ന  കത്തിന്റെയും ഒറിജിനൽ കോപ്പി ഇന്റർവ്യൂവിനു വരുമ്പോൾ ഹാജരാക്കേടാണ്. എഴുത്തുപരീക്ഷയും ഇന്റർവ്യൂയും സംയുക്തമായി ഈ മാസം 24-നു  രാവിലെ ഒമ്പതു മണിക്ക് മർകസ് മെയിൻ കാമ്പസിൽ നടക്കും. 
ഓൺലൈൻ അപേക്ഷ സമർപ്പിക്കേണ്ടത് : www.markaz.in എന്ന വെബ്‌സൈറ്റിലാണ്. ഹെൽപ് ലൈൻ നമ്പർ: 9072500423