ജാമിഅ മർകസ് ശരീഅ എൻട്രൻസ് എക്‌സാം ഏപ്രിൽ ഒന്നിന്

0
786

കോഴിക്കോട്: മർകസു സഖാഫത്തി സുന്നിയ്യയുടെ കീഴിൽ പ്രവർത്തിക്കുന്ന ശരീഅ കോളേജിലെ നാല് ഡിപ്പാർട്‌മെന്റുകളിലേക്കുള്ള എൻട്രൻസ് എക്‌സാം ഏപ്രിൽ ഒന്ന് തിങ്കളാഴ്ച മർകസ് കാമ്പസിൽ നടക്കും.
മര്‍കസിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇസ്‌ലാമിക് കോഴ്‌സിലെ മുത്വവ്വലിൽ നാല് കുല്ലിയ്യഃകളിലേക്ക് (കോളേജ്) ഓൺലൈൻ വഴി അപേക്ഷി സമർപ്പിച്ചവർക്കാണ് എൻട്രൻസ് എക്‌സാം. കോളേജ് ഓഫ് ഇസ്‌ലമാിക് തിയോളജി, കോളേജ് ഓഫ് ഇസ്‌ലാമിക് ശരീഅഃ, കോളേജ് ഓഫ് ഇസ്‌ലാമിക് സ്റ്റഡീസ്, കോളേജ് ഓഫ് അറബിക് ലാംഗ്വേജ് എന്നീ ഡിപ്പാർട്ടുമെന്റുകളിലേക്കാണ് വിദ്യാർത്ഥികളെ തെരഞ്ഞെടുക്കുന്നത്.
രാവിലെ എട്ടുമണിക്ക് രജിസ്‌ട്രേഷൻ ആരംഭിക്കും. ഒമ്പത് മണിക്ക് ഓറിയെന്റേഷൻ ക്‌ളാസും പത്തു മണിക്ക് എൻട്രൻസ് എക്‌സാമും ആരംഭിക്കും.
ഹാൾടിക്കറ്റിന്റെ രണ്ട് കോപ്പി, പഠിച്ചു കൊണ്ടിരിക്കുന്ന സ്ഥാപനത്തിന്റെ/ ഉസ്താദിന്റെ ശുപാർശ കത്ത്, യൂണിറ്റ് കമ്മറ്റിയുടെ കത്ത്, ആധാർ/ പാസ്‌പോർട്ടിന്റെ ഫോട്ടോസ്റ്റാറ്റ്, നാല് കോപ്പി ഫോട്ടോ തുടങ്ങിയവയോടൊപ്പം രാവിലെ എട്ടുമണിക്ക് തന്നെ വിദ്യാർത്ഥികൾ ഹാജരാവണമെന്ന് അഡ്മിഷൻ ഓഫീസ് അറിയിച്ചു.