
കോഴിക്കോട്: കോഴിക്കോട് ജില്ലാ ഭരണകൂടവുമായി സഹകരിച്ചു മര്‍കസ് ഐ.ടി.ഐ കുന്ദമംഗലം ഹൈസ്കൂളില്‍ സംഘടിപ്പിച്ച പ്രളയാനന്തര ഇലക്ട്രോണിക് ഉപകരണങ്ങളുടെ റിപ്പയര്‍ മേള ശ്രദ്ധേയമായി. മര്‍കസ് ഐ.ടി.ഐയിലെ വിദ്യാര്‍ത്ഥികളും പൂര്‍വ്വവിദ്യാര്‍ത്ഥികളും ചേര്‍ന്നു നടത്തിയ മേളയില്‍ നിരവധി ഉപകരണങ്ങള്‍ റിപ്പയര്‍ ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷൈജ വളപ്പില്‍, മര്‍കസ് ഐ.ടി.ഐ പ്രിന്‍സിപ്പല്‍ മുഹമ്മദലി, ഹരിത കേരളം മിഷന് സിനി എന്നിവര്‍ പങ്കെടുത്തു. മലബാര്‍ ക്രിസ്ത്യന്‍ കോളജ്, മാവൂര്‍ പഞ്ചായത്ത്, പെരുവയല്‍ പഞ്ചായത്ത് എന്നിവിടങ്ങളില്‍ നടന്ന മേളയിലും മര്‍കസ് ഐ.ടി.ഐ വിദ്യാര്‍ഥികള്‍ പങ്കെടുത്തു.