ജീവിതവിജയത്തിന് പ്രയോഗിക വിജ്ഞാനം അനിവാര്യം: എം.കെ.രാഘവൻ എം.പി

0
727

കാരന്തൂർ: പരീക്ഷയെഴുതി റാങ്ക് നേടുന്നതിനേക്കാളുപരി പ്രായോഗിക പരിശീലനം വഴി ആർജ്ജിച്ചെടുക്കുന്ന കഴിവുകളാണ് ജീവിതവിജയത്തിന്റെ അനിവാര്യമെന്ന് ശ്രീ എം കെ രാഘവൻ എം പി പ്രസ്താവിച്ചു .വിവിധ സർക്കാർ കോഴ്സുകൾ  ഫലപ്രദമായി നടത്തുന്നതിനുള്ള മുഴുവൻ സജ്ജീകരണങ്ങളും ഒരുക്കിയ മർക്കസ് മാനേജ്മെന്റിനെ അദ്ധേഹം അഭിനന്ദിച്ചു. മർക്കസ് ഐ.ടി.ഐയിൽ സംഘടിപ്പിച്ച കൗശൽ മേള ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. കുന്നമംഗലം ഗ്രാമപഞ്ചായത്ത് മെമ്പർ പടാളിയിൽ ബഷീർ അധ്യക്ഷത വഹിച്ചു.പരിശീലനം പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും എം.പി. നിർവ്വഹിച്ചു. ഐ. ടി. ഐ മാനേജർ മുഹമ്മദലി സഖാഫി വളളിയാട് ,സ്റ്റാഫ് സെക്രട്ടറി സജീവ് കുമാർ ,സീനിയർ ഇൻസ്ട്രക്ടർ അബ്ദുറഹിമാൻ കുട്ടി ,മോറൽ ഇൻസ്ട്രക്ടർ അസീസ് സഖാഫി ,പ്ലെസ്മെന്റ് ഓഫീസർ ഷമീർ .പി.കെ ,പ്രൊജക്ട് മാനേജർ ബിനോജ് അയ്യപ്പൻ ,അജിത്ത് തുടങ്ങിയവർ പ്രസംഗിച്ചു.
ഐ.ടി.ഐ പ്രിൻസിപ്പാൾ എൻ .മുഹമ്മദലി സ്വാഗതവും കോ-ഓർഡിനേറ്റർ ഇറാഷ് താമരശ്ശേരി നന്ദിയും പറഞ്ഞു.