ജുനൈദിന്റേത് സമുദായത്തിന് അഭിമാനകരമായ നേട്ടം: കാന്തപുരം

0
7162
സിവിൽ സർവീസ് പരീക്ഷയിൽ ഇരുനൂറാം റാങ്ക് നേടിയ മുഹമ്മദ് ജുനൈദിന് കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ ഉപഹാരം സമ്മാനിക്കുന്നു
സിവിൽ സർവീസ് പരീക്ഷയിൽ ഇരുനൂറാം റാങ്ക് നേടിയ മുഹമ്മദ് ജുനൈദിന് കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ ഉപഹാരം സമ്മാനിക്കുന്നു
കോഴിക്കോട്:  സിവിൽ സർവീസ് പരീക്ഷയിൽ ഇരുനൂറാം  റാങ്ക് നേടിയ വേങ്ങര ഊരകം സ്വദേശി പുത്തൻപീടിയേക്കൽ മുഹമ്മദ് ജുനൈദ്  അനുഗ്രഹം തേടി  മർകസിൽ  കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാരെ സന്ദർശിച്ചു. സമുദായത്തിന് അഭിമാനകരമായ നേട്ടമാണ് ജുനൈദ് കൈവരിച്ചെതെന്നും രാജ്യത്തെ മികച്ചരീതിയിൽ സേവനം ചെയ്യാൻ സാധിക്കട്ടെയെന്നും കാന്തപുരം ആശീർവദിച്ചു.
മർകസിന്റെ ഉപഹാരവും കാന്തപുരം ജുനൈദിന് കൈമാറി.  പിതാവ് ജബ്ബാർ ബാഖവി, ഊരകം അബ്ദുറഹ്മാൻ സഖാഫി തുടങ്ങിയവർ ജുനൈദിനെ അനുഗമിച്ചു.