ജെ.എൻ.യുവിൽ നിന്ന് ഡോക്ടറേറ്റ് നേടിയ മുഹമ്മദ് സഖാഫിയെ ആദരിച്ചു

0
2241
കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാരെക്കുറിച്ചുള്ള പഠനത്തിന് ജെ.എൻ.യുവിൽ നിന്ന് ഡോക്ടറേറ്റ് നേടിയ മുഹമ്മദ് സഖാഫിയെ മർകസിൽ നടന്ന ചടങ്ങിൽ ആദരിക്കുന്നു
കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാരെക്കുറിച്ചുള്ള പഠനത്തിന് ജെ.എൻ.യുവിൽ നിന്ന് ഡോക്ടറേറ്റ് നേടിയ മുഹമ്മദ് സഖാഫിയെ മർകസിൽ നടന്ന ചടങ്ങിൽ ആദരിക്കുന്നു
കോഴിക്കോട്: ഇന്ത്യയിലെ പ്രമുഖ സർവ്വകലാശാലയായ ജവഹർലാൽ നെഹ്‌റു യൂണിവേഴ്‌സിറ്റിയിൽ നിന്ന്  കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാരുടെ വിദ്യാഭ്യാസ, സാംസ്കാരിക മുന്നേറ്റത്തെക്കുറിച്ചു പഠനം നടത്തി പി.എച്ച്.ഡി പൂർത്തിയാക്കി ഡോക്ടറേറ്റ് നേടിയ മുഹമ്മദ് സഖാഫിയെ മർകസിൽ പ്രത്യേകം തയ്യാറാക്കിയ സംഗമത്തിൽ ആദരിച്ചു.  മർകസ് സീനിയർ പ്രൊഫസർമാരായ വി.പി.എം ഫൈസി വില്യാപ്പള്ളി, മുഖ്‌താർ ഹസ്‌റത്ത് എന്നിവർ ഷാളണിയിച്ചു ആദരിക്കാൻ നേതൃത്വം നൽകി.
മർകസ് വൈസ് ചാൻസലർ അഡ്വ. ഹുസൈൻ സഖാഫി ചുള്ളിക്കോട് പരിപാടി ഉദ്‌ഘാടനം ചെയ്‌തു. മർകസ് മുന്നോട്ടു വെക്കുന്ന വൈജ്ഞാനികവും ഗവേഷണപരവുമായ വൈജ്ഞാനിക സാധ്യതകൾ ഉപയോഗപ്പെടുത്തുന്നവർക്കു ലോകത്തോളം വളരാമെന്ന് അദ്ദേഹം പറഞ്ഞു. മർകസിലെ സഖാഫി ബിരുദത്തിനു ഉള്ള  അഫിലിയേഷൻ ഉപയോഗിച്ചാണ് മുഹമ്മദ് സഖാഫി അലി അലിഗഡ് സർവകലാശാലയിൽ പിജി പൂർത്തിയാക്കിയത്. പിന്നീട് ജെ.എൻ.യുവിൽ നിന്ന് എംഫിലും പി.എച്ച് ഡിയും പൂർത്തീകരിക്കാനും അദ്ദേഹത്തിന് നിമിത്തമായത് മർകസിൽ നിന്ന് ലഭിച്ച ചോദനയാണ്: അദ്ദേഹം പറഞ്ഞു.
കെകെ അഹ്‌മദ്‌ കുട്ടി മുസ്‌ലിയാർ പ്രാർത്ഥന നിർവ്വഹിച്ചു. വി.പി.എം ഫൈസി വില്യാപ്പള്ളി അധ്യക്ഷത വഹിച്ചു. മുഹമ്മദ് സഖാഫി പറവൂർ, ഉനൈസ് മുഹമ്മദ് എന്നിവർ സന്ദേശ പ്രഭാഷണം നടത്തി. മുഹമ്മദ് സഖാഫി മറുപടി പ്രസംഗം നടത്തി. അബ്ദുല്ല ഫൈസി, വിടി അഹ്മദ് കുട്ടി മുസ്‌ലിയാർ പാഴൂർ, ഡോ.എ.എ ഹകീം സഅദി, അബ്ദുല്ല സഖാഫി മലയമ്മ, ഡോ.അബ്ദുൽ ഗഫൂർ അസ്ഹരി പാറക്കടവ്, ലത്തീഫ് സഖാഫി പെരുമുഖം, ബഷീർ സഖാഫി കൈപ്പുറം, കുട്ടി നടുവട്ടം, ഹാഫിസ് അബൂബക്കർ സഖാഫി പന്നൂർ, അബ്ദുറഹ്മാൻ സഖാഫി വാണിയമ്പലം സംബന്ധിച്ചു. എം. ലുഖ്മാൻ സഖാഫി കരുവാരക്കുണ്ട് സ്വാഗതവും ശൗകത്ത് കുറുകത്താണി നന്ദിയും പറഞ്ഞു.