ജോര്‍ദാനിലെ മആരിജ് ഇന്‍സ്റ്റിറ്റ്യൂട്ടുമായി മര്‍കസ് അക്കാദമിക ഉടമ്പടിയില്‍ ഒപ്പുവെച്ചു

0
1229
ജോര്‍ദാനിലെ മആരിജ് ഇന്‍സ്റ്റിട്യൂട്ടുമായി മര്‍കസിന്റെ അക്കാദമിക സഹകരണ ഉടമ്പടി മആരിജ് ഇന്‍സ്റ്റിട്യൂട്ട് ഡയറക്ടര്‍ ശൈഖ് ഔന്‍ മുഈന്‍ അല്‍ ഖദ്ദൂമി, മര്‍കസ് ജനറല്‍ മാനേജര്‍ സി. മുഹമ്മദ് ഫൈസി കൈമാറുന്നു. ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട്, ഡോ. എ.പി അബ്ദുല്‍ ഹകീം അസ്ഹരി സമീപം
SHARE THE NEWS

കോഴിക്കോട്: ജോര്‍ദാനിലെ പ്രമുഖ ഇസ്ലാമിക അക്കാദമിയായ മആരിജ് ഇന്‍സ്റ്റിറ്റ്യൂട്ടുമായി മര്‍കസ് അക്കാദമിക സഹകരണം ആരംഭിക്കുന്നതിനുള്ള ഉടമ്പടിയില്‍ ഒപ്പുവെച്ചു. മര്‍കസ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ മആരിജ് ഡയറക്ടര്‍ ശൈഖ് ഔന്‍ മുഈന്‍ അല്‍ ഖദ്ദൂമി, മര്‍കസ് ജനറല്‍ മാനേജര്‍ സി. മുഹമ്മദ് ഫൈസി എന്നിവരാണ് എം.ഒ.യുവില്‍ ഒപ്പുവെച്ചത്. ഇസ്ലാമിക വിജ്ഞാന ശാഖകളില്‍ ഡിഗ്രി, പി,ജി തലങ്ങളില്‍ വിദ്യാര്‍ത്ഥി കൈമാറ്റം, ഇരു സ്ഥാപനങ്ങളും സഹകരിച്ച് അക്കാദമിക സമ്മേളനങ്ങള്‍ സംഘടിപ്പിക്കല്‍, പ്രസിദ്ധീകരണങ്ങള്‍ നടത്തല്‍, അധ്യാപക കൈമാറ്റം തുടങ്ങിയ കാര്യങ്ങളില്‍ തീരുമാനമായി. ഇന്തോ-അറബ് സംസ്‌കാര പഠനങ്ങളില്‍ സമഗ്രമായ സംഭാവനകള്‍ നല്‍കാന്‍ പറ്റുന്ന ഗവേഷകരെ ഇരുസ്ഥാപനങ്ങളില്‍ നിന്ന് വളര്‍ത്തിക്കൊണ്ടുവരാനും പദ്ധതി തയ്യാറാക്കി.

ലോകത്തെ ഇരുപതോളം രാജ്യങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ പഠിക്കുന്ന മആരിജ് ഇന്‍സ്റ്റിട്യൂട്ടുമായുള്ള മര്‍കസിന്റെ അക്കാദമിക സഹകരണം അറബ് -ഇസ്ലാമിക പഠന മേഖലയില്‍ മലയാളി വിദ്യാര്‍ത്ഥികള്‍ക്ക് പുതിയ അവസരങ്ങള്‍ തുറന്നുനല്‍കുമെന്ന് സി. മുഹമ്മദ് ഫൈസി പറഞ്ഞു. മര്‍കസ് വൈസ് ചാന്‍സലര്‍ ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട്, മര്‍കസ് നോളജ് സിറ്റി ഡയറക്ടര്‍ ഡോ. എ.പി അബ്ദുല്‍ ഹകീം അസ്ഹരി ചടങ്ങില്‍ സംബന്ധിച്ചു.


SHARE THE NEWS