ജ്ഞാനതാവഴിയിൽ പുതുപദ്ധതികളുമായി സഖാഫി സംഗമം

0
2236
SHARE THE NEWS

കോഴിക്കോട്:  ഇസ്‌ലാമിക വിജ്ഞാനത്തിന്റെ വിപുലീകനത്തിനാവശ്യമായ പുതിയ പദ്ധതികൾ സംബന്ധിച്ച ചർച്ചകൾ കൊണ്ട് പ്രൗഢമായി മർകസ് സഖാഫി സംഗമം. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ആയിരക്കണക്കിന് സഖാഫികൾ സംഗമത്തിൽ സംബന്ധിക്കാൻ ഇന്നലെ പ്രഭാതം മുതലേ മർകസിൽ എത്തിത്തുടങ്ങിയിരുന്നു. 
രാവിലെ പത്തിന് ആരംഭിച്ച സഖാഫി സംഗമത്തിൽ മർകസ് വൈസ് പ്രസിഡന്റ് സയ്യിദ് സൈനുൽ ആബിദീൻ ബാഫഖി തങ്ങൾ പ്രാർത്ഥന നടത്തി. സഖാഫി പഠനം പൂർത്തിയാക്കി സഖാഫി ശൂറയിൽ രജിസ്റ്റർ ചെയ്തവർക്ക് നൽകുന്ന പുതിയ ഐഡന്റിറ്റി കാർഡ് വിതരണം വെള്ളയൂർ അസീസ് സഖാഫിക്ക് നൽകി കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ നിർവ്വഹിച്ചു. കെ.കെ അഹമ്മദ് കുട്ടി മുസ്‌ലിയാർ അധ്യക്ഷത വഹിച്ചു. പഠന ക്ലാസുകളുടെ ഉദ്‌ഘാടനം മർകസ് ജനറൽ മാനേജർ സി മുഹമ്മദ് ഫൈസി നിര്വവഹിച്ചു. ഹദീസുകളുടെ പ്രാമാണികത എന്ന വിഷയത്തിൽ എ.പി മുഹമ്മദ് മുസ്‌ലിയാർ കാന്തപുരം, ഇസ്‌ലാമിക വിജ്ഞാന ശാസ്‌ത്രത്തിന്റെ ആധുനിക മാനങ്ങൾ എന്ന വിഷയത്തിൽ ഡോ. എ.പി അബ്ദുൽ ഹകീം അസ്ഹരി, മുസ്‌ലിമിന്റെ സമകാലിക ജീവിതം എന്ന വിഷയത്തിൽ ഡോ ഹുസൈൻ സഖാഫി ചുള്ളിക്കോട് എന്നിവർ ക്ലാസ്സെടുത്തു.  വി.പി.എം ഫൈസി വില്യാപ്പള്ളി, സയ്യിദ് മുഹമ്മദ് തുറാബ് അസ്സഖാഫി, അബ്ദുൽ ജലീൽ സഖാഫി ചെറുശ്ശോല, പി.കെ.എം സഖാഫി ഇരിങ്ങല്ലൂർ, അബ്ദു റശീദ് സഖാഫി കക്കിഞ്ച,  ശാഫി സഖാഫി മുണ്ടമ്പ്ര, തറയിട്ടാൽ ഹസ്സൻ സഖാഫി, അബ്ദുല്ലത്തീഫ് സഖാഫി പെരുമുഖം , കുഞ്ഞി മുഹമ്മദ് സഖാഫി പറവൂർ തുടങ്ങിയവർ പ്രസംഗിച്ചു. മർകസിന്റെ വിവിധ വൈജ്ഞാനിക പദ്ധതികൾ ഏറ്റെടുത്ത് ഏറ്റെടുത്തു സഖാഫി ബാച്ചുകൾ നടത്തുന്ന പ്രവർത്തനങ്ങൾ സംഗമത്തിൽ വിവരിച്ചു. തുടർന്ന് 1985 മുതലുള്ള വിവിധ സഖാഫി ബാച്ചുകളുടെ കൂട്ടായ്‌മകൾ ക്ലാസ്‌റൂമുകളിൽ നടന്നു.

SHARE THE NEWS