ജ്ഞാനമികവിന്റ തിളക്കചാര്‍ത്തുമായി 61 മദീനത്തുന്നൂർ വിദ്യാർഥികൾ മീലാദ് സമ്മേളനത്തിൽ ബിരുദദാരികളാവും

0
1855
SHARE THE NEWS

കോഴിക്കോട്: മർകസിന് കീഴിലെ പ്രധാനപ്പെട്ട സ്ഥാപനമായ പൂനൂരിലെ  മദീനത്തുന്നൂർ കോളേജ് ഓഫ് ഇസ്‌ലാമിക് സയൻസിലെ 61 വിദ്യാർഥികൾ നാളെ മർകസ് അന്താരാഷ്ട്ര മീലാദ്  സമ്മേളനത്തിൽ  ബിരുദദാരികളാവും.  ഇസ്‌ലാമിക മതമീമാംസയിലും അക്കാദമിക വിഷയങ്ങളിലും ആഴത്തിലുള്ള അറിവ് ശാസ്ത്രീയമായി നൽകി ഏഴു വർഷം കൊണ്ട് ബഹുമുഖ പ്രതിഭകകളായ മത പണ്ഡിതരെ രൂപപ്പെടുത്തുന്ന കാമ്പസാണ് പൂനൂർ മർകസ് ഗാർഡൻ സ്ഥപാന സമുച്ഛയത്തിന്റെ ഭാഗമായ  മദീനത്തുന്നൂർ കോളേജ് ഓഫ് ഇസ്‌ലാമിക് സയൻസ്. ഇസ്‌ലാമിക പഠന മേഖലയിൽ പാരമ്പര്യത്തിന്റെ രീതിശാസ്‌ത്രവും, ആധുനികമായ എല്ലാ സംവിധാനങ്ങളും പ്രയോജനപ്പെടുത്തി പണ്ഡിതരെ വാർത്തെടുക്കുന്നതിൽ കേരളത്തിൽ പേരുകേട്ട സ്ഥാപനമാണ് മർകസ് മദീനത്തുന്നൂർ. 
 
   ഉവൈസ് കെ.എം( മദ്രാസ് യൂണിവേഴ്‌സിറ്റി റിസേർച് സ്‌കോളർ)  ,  ശമീം പുളിക്കൽ (ജവഹർലാൽ നെഹ്‌റു യൂണിവേഴ്‌സിറ്റിയിലെ റിസർച്ച് സ്കോളർ), നിയമ പഠനം പൂർത്തിയാക്കിയ അഡ്വ  മുഷ്‌താഖ്‌( മർകസ് സഹ്‌റത്തുൽ ഖുർആൻ), അഡ്വ മുഹമ്മദ് ശംസീർ( മർകസ് ശരീഅഃ സിറ്റി അക്കാദമിക് കോർഡിനേറ്റർ ), അഡ്വ മുഹമ്മദ്   ഷെഹ്‌സാദ് (സമസ്‌ത ലീഗൽ കൺസൽട്ടൻറ്), ഇർഫാൻ ടി (മർകസ് സൗത്ത് ഏഷ്യൻ കോഓർഡിനേറ്റർ) , മഹമ്മദ് സജീർ (റിസർച് സ്‌കോളർ, ജാമിഅ മില്ലിയ്യ),  നൂറുദ്ധീൻ പി ( ഡയറക്ടർ :മലൈബാർ ഇൻസ്റ്റിറ്റ്യൂട് നോളജ് സിറ്റി),  മുഹമ്മദ് ശഹീർ( മുദരിസ്: ദലാഇലുൽ ഖൈറാത്ത് കക്കിടിപ്പുറം), മുൻഷിർ ( ടാറ്റ ശാസ്ത്രജ്ഞൻ :ടാറ്റ മൈറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ബാംഗ്ലൂർ), ഹാഫിസ് സഫ്‌വാൻ (ഇമാം: യു.എ.ഇ ഔഖാഫ്), ഉസൈദ് അലി (പി.ജി വിദ്യാർത്ഥി: അസിം പ്രേംജി ബാംഗ്ലൂർ),  മുഹമ്മദ് മുതവക്കിൽ (പി.ജി പഠിതാവ് : അൽ അസ്ഹർ യൂണിവേഴ്‌സിറ്റി ), മുഹമ്മദ് റാഷിദ് (റിസർച്ച് സ്കോളർ : ഹൈദരാബാദ് യൂണിവേഴ്‌സിറ്റി), മഹ്‌ദി അമീൻ (എം.എ :വിസ്‌തുല യൂണിവേഴ്‌സിറ്റി പോളണ്ട് ), മുഹമ്മദ് ബാസിം (ഗവേഷകൻ, ദൽഹി യൂണിവേഴ്‌സിറ്റി), അബ്ദുല്ലത്തീഫ് കെ (ഗവേഷകൻ , ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് കൊൽക്കത്ത ),  ഷബീർ വി.സി (റിസർച് സ്കോളർ , ഡവലപ്മെന്റ് സ്റ്റഡീസ് തിരുവനന്തപുരം), മുഹമ്മദ് ടി (റിസർച് സ്കോളർ: ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പോപുലേഷൻ സ്റ്റഡീസ് , മുംബൈ),  മുഹമ്മദ് ആഷിഖ് പി.പി (എം.ഫിൽ എക്കണോമിക്സ്), ജമാലുദ്ധീൻ (പ്രിസിപ്പൽ: മദീനത്തുന്നൂർ ഓഫ് കാമ്പസ് , കക്കിടിപ്പുറം), നസീം (ട്രെയിനിങ് ഹെഡ്: മർകസ് ഗാർഡൻ സ്‌കൂൾ ഓഫ് മാനേജ്‌മെന്റ്),  മുഹമ്മദ് സഫ്‌വാൻ എം( ചൊക്ലി മുബാറക് മസ്ജിദ് ഖത്തീബ്), മുഹമ്മദ് റാസി (മുദരിസ്: മർകസ് കാരന്തൂർ), ഹാഷിർ ബഷീർ (പ്രിൻസിപ്പൽ: മദീനത്തുന്നൂർ ഓഫ് കാമ്പസ്, ചേളാരി), മഹമൂദ് (ലീഗൽ ഓഫീസർ :ഐ.എ.എം.ഇ), ശറഫുദ്ധീൻ (എം.എ : മൗലാന ആസാദ് യൂണിവേഴ്‌സിറ്റി), മുഹമ്മദ് റാഫി , മുഹമ്മദ് സിദ്ധീഖ് (അസിസ്റ്റന്റ് എൻജിനീയർമാർ: മർകസ്),  അബ്ദുൽ മുഹൈമിൻ (അഡ്മിനിസ്‌ട്രേറ്റർ: മർകസ് പബ്ലിക് സ്‌കൂൾ , ഗുജറാത്ത് ), മുഹമ്മദ് സുഹൈൽ (പ്രിൻസിപ്പൽ: മർകസ് സൈത്തൂൻ വാലി), മുഹമ്മദ് സ്വാലിഹ് (ത്വയ്‌ബ സ്‌കൂൾ അഡ്മിനിസ്‌ട്രേറ്റർ : വെസ്റ്റ് ബംഗാൾ ) , ഷിബിലി താഹിർ( മുദരിസ്: മദീനത്തുന്നൂർ ഓഫ് കാമ്പസ്)  തുടങ്ങി വിവിധ ഇസ്‌ലാമിക, അക്കാദമിക , പ്രൊഫഷണൽ  മേഖലകളിൽ ശ്രദ്ധേയമായ സാന്നിധ്യമായവരാണ് നാളെ  ബിരുദം സ്വീകരിക്കുക.
 
മദീനത്തുന്നൂർ കോളേജിന്റെ മൂന്നാമത് ബിരുദദാനമാവും നാളെ നടക്കുന്നത്. ഏഴ്,എട്ട്,ഒമ്പത് ബാച്ചുകളിലായി പഠനം പൂർത്തീകരിച്ചവരാണിവർ. ഇതോടെ  മദീനത്തുന്നൂറിൽ ബിരുദം നേടിയവരുടെ എണ്ണം 230 ആകും. മർകസ് ചാൻസലർ  കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാരുടെ നേതൃത്വത്തിൽ  വിദേശത്തു നിന്നുള്ള പണ്ഡിതരും  പ്രമുഖ സാദാത്തീങ്ങളും   സമസ്‌ത മുശാവറ അംഗങ്ങളും ബിരുദദാനത്തിന് കാർമികത്വം വഹിക്കും. മർകസ് ഡയറക്ടർ ഡോ. എ.പി അബ്ദുൽ ഹകീം അസ്ഹരി ചടങ്ങിന് ആമുഖം അവതരിപ്പിക്കും. 

SHARE THE NEWS