ഡല്‍ഹിയില്‍ മര്‍കസ് ദിന പരിപാടികള്‍ സംഘടിപ്പിച്ചു

0
616
ഫോട്ടോ: മര്‍കസ് സമ്മേളന ഭാഗമായി ഡല്‍ഹി ജുമാ മസ്ജിദിന് മുമ്പില്‍ നടന്ന വൃക്ഷത്തൈ നടല്‍

ഡല്‍ഹി: 2020 ഏപ്രില്‍ 9,10,11,12 തിയ്യതികളില്‍ നടക്കുന്ന മര്‍കസ് 43-ാം വാര്‍ഷിക സമ്മേളനത്തിന്റെ ഭാഗമായി ജനുവരി 1 പുതുവത്സര ദിനത്തില്‍ രാജ്യത്തിന്റെ വിവിധ മെട്രോ നഗരങ്ങളിലും കേരളത്തിലെ യൂണിറ്റുകളിലും വിദ്യാലയങ്ങളിലും മര്‍കസ് ദിനം എന്ന പേരില്‍ വിവിധ പരിപാടികള്‍ നടന്നു. ദല്‍ഹി ജുമാ മസ്ജിദിന് മുന്നില്‍ നടന്ന പരിപാടിയില്‍ മര്‍കസ് സമ്മേളന പോസ്റ്റര്‍ സ്ഥാപിക്കല്‍, വൃക്ഷത്തൈ നടല്‍, സന്ദേശ പ്രഭാഷണം എന്നിവ നടന്നു. അബ്ദുറഹ്മാന്‍ ബുഖാരി, സുഹൈല്‍ ആലിമി, അജ്മല്‍ റബ്ബാനി, സലിം യൂനുസ് നേതൃത്വം നല്‍കി.