ഡോ. അബ്ദുല്‍ ഹകീം അസ്ഹരിയുടെ മദ്ഹുറസൂല്‍ പ്രഭാഷണ പരമ്പരക്ക് ഇന്ന് സമാപനം

0
1062
SHARE THE NEWS

നോളജ് സിറ്റി: തിരുപ്രവാചകരുടെ ജീവിതെത്തിലെ സ്നേഹ ദൃശ്യങ്ങളെ മനോഹരമായി കോർത്തിണക്കി അവതരിപ്പിക്കുന്ന മദ്ഹുറസൂൽ പ്രഭാഷണ പരമ്പരക്ക് നോളജ് സിറ്റിയിൽ ഇന്ന്(തിങ്കള്‍) സമാപനം. മർകസ് ഡയറക്ടർ ഡോ. എ.പി അബ്ദുൽ ഹകീം അസ്ഹരിയുടെ നേതൃത്വത്തിൽ നടക്കുന്ന പ്രഭാഷണ പരമ്പരക്ക്, പ്രവാചക സ്നേഹത്തിന്റെ അനുഭൂതി മനസ്സിലാക്കാനും പകർത്താനും വിവിധ പ്രദേശങ്ങളിൽ നിന്ന് വിശ്വാസികൾ എത്തി . മുഹമ്മദ് നബി(സ്വ) എങ്ങനെയാണ് മുസ്‌ലിംകളുടെ ജീവിതത്തിന്റെ സർവ്വതലസ്പർശിയായ നേതാവും, ഏറ്റവും ആദരിക്കപ്പെടുന്ന വ്യക്തിത്വവും ആണെന്ന് ഇസ്‌ലാമിക ജ്ഞാന ശാസ്ത്രത്തിലെ വിവിധ ഗ്രന്ഥങ്ങളുടെ അടിസഥാനത്തിലും ലോകത്തെ പല ഭാഗങ്ങളിലും നടത്തിയ യാത്രകളിലൂടെ ലഭിച്ച അനുഭവങ്ങളുടെ വെളിച്ചത്തിലുമാണ് ഡോ. അസ്ഹരി വിശദീകരിക്കുന്നത്.

മുഹമ്മദ് നബി (സ്വ) യുടെ ജീവിതത്തെ യഥാർത്ഥ തലത്തിൽ പഠിക്കാനും, അവിടത്തോടുള്ള സ്‌നേഹം സമ്പൂർണ്ണമായി കൊണ്ടുനടക്കാനും സാധിച്ചവർ ലോകത്തെ ഏറ്റവും വലിയ ഭാഗ്യവാന്മാരാണെന്ന് ഡോ. അസ്ഹരി പറഞ്ഞു. എല്ലാ അർത്ഥത്തിലും സർവ്വ പ്രകീർത്തനങ്ങൾക്കും അനുധാവനങ്ങൾക്കും അർഹനാണ് അവിടന്ന്. ഒരാളുടെ വ്യക്തിത്വം ഏറ്റവും തികവോടെ കെട്ടിപ്പടുക്കാൻ നബി ജീവിതം പഠിക്കുകയും പകർത്തുകയും ചെയ്‌താൽ മതി. അതിനാൽ, ആ സ്നേഹാവിഷ്‌കാരണത്തിനുള്ള മുഴുവൻ സാധ്യതകളും വിശ്വാസികൾ ഉപയോഗപ്പെടുത്തണം.


SHARE THE NEWS