ഡോ. ഉമര്‍ അബ്ദുള്ള കാമില്‍ അവാര്‍ഡിന് ഗ്രന്ഥ/പ്രബന്ധ രചനകള്‍ ക്ഷണിക്കുന്നു

0
859
കോഴിക്കോട്: ലോക പ്രശസ്ത് പണ്ഡിതനും മര്‍കസ് കുല്ലിയ്യ സ്ഥാപകരിലൊരാളുമായ ഡോ. ഉമര്‍ അബ്ദുല്ല കാമിലിന്റെ നാമത്തില്‍ മര്‍കസ് കുല്ലിയ്യ പൂര്‍വ്വവിദ്യാര്‍ത്ഥികള്‍ ഏര്‍പ്പെടുത്തിയ അറബി ഭാഷയിലുള്ള ഗവേഷണ സ്വഭാവമുള്ള ഗ്രന്ഥ/ പ്രബന്ധ രചനകള്‍ക്കുള്ള അവാര്‍ഡിന് എന്‍ട്രികള്‍ ക്ഷണിച്ചു. നിപുണരായ ഗ്രന്ഥകര്‍ത്താക്കളെയും ഗവേഷകരെയും കണ്ടെത്തി പ്രോത്സാഹനം നല്‍കുക എന്ന താല്‍പര്യത്തിലാണ് മര്‍കസ് റൂബി ജൂബിലിയുടെ ഭാഗമായി മത്സരം സംഘടിപ്പിക്കുന്നത്. അഖീദ, ഫിഖ്ഹ്, തഫ്‌സ്വീര്‍, ഹദീസ്, തസ്വവ്വുഫ്, താരീഖ്, മന്‍ത്വിഖ് തുടങ്ങിയ വിഷയങ്ങളില്‍ ഏതെങ്കിലും ഒന്നില്‍ സമര്‍പ്പിക്കുന്ന അറബി ഭാഷയിലുള്ള രചനയാണ് പരിഗണിക്കുക. രണ്ട് ഘട്ടങ്ങളിലായി നടക്കുന്ന മത്സരത്തില്‍ പങ്കെടുക്കാനുള്ള പ്രായപരിധി 40 വയസ്സാണ്. ഒന്നാം ഘട്ടത്തില്‍ തെരഞ്ഞെടുത്ത വിഷയത്തില്‍ ആയിരം വാക്കുകളില്‍ കൂടാത്ത അബ്‌സ്ട്രാക്റ്റ് തയ്യാറാക്കണം. നവംബര്‍ ഏഴിന് മുമ്പ് അബ്‌സ്ട്രാക്റ്റ് മര്‍കസ് കുലിയ്യ ഓഫീസിലോ ഓണ്‍ലൈനായോ സമര്‍പ്പിക്കാം. ഇവരില്‍ തെരഞ്ഞെടുക്കപ്പെട്ടവര്‍ രണ്ടാം ഘട്ടത്തില്‍ മുപ്പത് പേജില്‍ കുറയാത്ത രചന ഡിസംബര്‍ 15ന് മുമ്പായി സമര്‍പ്പിക്കണം. രചനകള്‍ അയക്കേണ്ട ഇമെയില്‍ വിലാസം: contest@markaz.in. ഒന്നാം സമ്മാനത്തിന് 25000 രൂപയും രണ്ടാം സമ്മാനത്തിന് 20000 മൂന്നാം സമ്മാനത്തിന് 15000 രൂപയും മര്‍കസ് റൂബി ജൂബിലി വേദിയില്‍ വിതരണം ചെയ്യും. ബന്ധപ്പെടേണ്ട നമ്പര്‍: 8893776531, 8136858611