ഡോ. എ.പി അബ്ദുൽ ഹകീം അസ്ഹരിയുടെ മദ്ഹുറസൂൽ പ്രഭാഷണം നാളെ മുതൽ നോളജ്‌ സിറ്റിയിൽ

0
988

കോഴിക്കോട്: മർകസ് ഡയറക്ടർ ഡോ. എ.പി അബ്ദുൽ ഹകീം അസ്ഹരിയുടെ ത്രിദിന മദ്ഹുറസൂൽ പ്രഭാഷണ പരമ്പര നാളെ(ശനി) മുതൽ മർകസ് നോളജ് സിറ്റിയിൽ നടക്കും. നാളെ വൈകുന്നരം ഏഴ് മണിക്ക് ആരംഭിക്കുന്ന പരിപാടി മർകസ് ശരീഅ സിറ്റി ഡീൻ പൊൻമള അബ്ദുൽ ഖാദിർ മുസ്‌ലിയാർ ഉദ്‌ഘാടനം ചെയ്യും. മുഹമ്മദ് നബി (സ്വ)യുടെ ജീവിതവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങൾ പ്രഭാഷണങ്ങളിൽ ചർച്ച ചെയ്യും. പരിപാടി തിങ്കളാഴ്‌ച സമാപിക്കും. വിവരങ്ങൾക്ക് ബന്ധപെപെടേണ്ട നമ്പർ: 8907615967