ഡോ. ജോൺ പി.സി മർക്കസ് ലോ കോളജ് പ്രിൻസിപ്പാൾ

0
846

കോഴിക്കോട്: പ്രമുഖ നിയമപണ്ഡിതനും അക്കാദമിക വിദഗ്ധനുമായ ഡോ.ജോൺ പി.സി മർക്കസ് ലോ കോളജ് പ്രിൻസിപ്പാളായി ചുമതലയേറ്റു. കേരളത്തിലെ വിവിധ ഗവൺമന്റ് ലോ കോളജുകളിലായി 21 വർഷത്തെ അധ്യാപന ജീവിതത്തിനു ശേഷം വിരമിച്ച അദ്ധേഹം കണ്ണൂർ, മഹാത്മാഗാന്ധി, കൊച്ചിൻ. കേരളാ സർവകലാശാലകളിൽ ബോർഡ് ഓഫ് സ്റ്റഡീസ് അംഗവുമായിരുന്നു. കണ്ണൂർ സർവ്വകലാശാലക്കു കീഴിൽ പാലയാട് പ്രവർത്തിക്കുന്ന നിയമപഠന കേന്ദ്രത്തിന്റെ മേധാവിയായും പ്രവർത്തിച്ചിട്ടുണ്ട്. ക്രിമിനൽ നിയമത്തിൽ ശ്രദ്ധേയമായ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചു. മഹാത്മാഗാന്ധി സർവ്വകലാശാലയിൽ നിന്നും ക്രിമിനൽ നിയമത്തിൽ പി.എച്ച്.ഡി ലഭിച്ചു. മർക്കസ് ലോ കോളജിനെ രാജ്യത്തെ ശ്രദ്ധേയമായ നിയമ പഠന കേന്ദ്രമാക്കി ഉയർത്തുകയാണ് ലക്ഷ്യമെന്ന് ഡോ.ജോൺ പറഞ്ഞു.