ഡോ. ഹകീം അസ്ഹരിയുടെ നബിസന്ദേശ പ്രഭാഷണത്തിന് തുടക്കം

0
740
മർകസ് നോളജ് സിറ്റിയിൽ ഡോ. എ.പി അബ്ദുൽ ഹകീം അസ്ഹരി നബീസന്ദേശ പ്രഭാഷണം നടത്തുന്നു
SHARE THE NEWS

കോഴിക്കോട്: മർകസ് നോളജ് സിറ്റി ഡയറക്ടർ ഡോ. എ.പി അബ്ദുൽ ഹകീം അസ്ഹരി നടത്തുന്ന വാർഷിക നബീസന്ദേശ പ്രഭാഷണത്തിന് തുടക്കമായി.  കൈതപ്പൊയിൽ മർകസ്  നോളജ് സിറ്റിയിൽ നടക്കുന്ന ദ്വിദിന പ്രഭാഷണ പരമ്പര  മദീനയിൽ മുഹമ്മദ് നബി(സ്വ) രൂപപ്പെടുത്തിയ  നഗര മാതൃക, ജനക്ഷേമപദ്ധതികൾ,  സമൂഹികവും സാംസ്കാരികവുമായ വികസനം, കുടുംബ സങ്കൽപം തുടങ്ങിയ വിഷയങ്ങളെ ആസ്പദമാക്കിയുള്ളതാണ്.

നാഗരികതയുടെ പൂർണ്ണരൂപമാണ് മദീനയിൽ റസൂൽ നടപ്പിലാക്കിയതെന്ന് ഡോ. അബ്ദുൽ ഹകീം അസ്ഹരി പറഞ്ഞു. നബിയുടെ ജീവിതത്തിലെ ഓരോ വശവും സൂക്ഷ്മമായി ഉൾക്കൊണ്ട് ജീവിക്കുന്ന വിശ്വാസികൾക്ക് ഉന്നതമായ വിജയം കൈവരിക്കാനാവും. കാരുണ്യം സ്നേഹവും സഹിഷ്ണുതയും പരസ്പര സഹകരണവും അവിടുന്ന് പഠിപ്പിച്ച പ്രധാന ആശയങ്ങളാണ്. സമൂഹത്തിലെ വിവിധ തലങ്ങളിൽ വർത്തിക്കുന്നവർ എങ്ങനെ ഇടപെടണം എന്ന് നബി കാണിച്ചു.  പ്രവാചക ചര്യകൾ ജീവിതത്തിൽ അനുവർത്തിക്കുന്നവർക്ക് ഉന്നതമായ ഇഹലോകത്തും പരലോകത്തും ഉന്നതമായ വിജയമുണ്ടാവും: ഡോ. അസ്ഹരി പറഞ്ഞു.

സ്വാഗത സംഘം ചെയർമാൻ സയ്യിദ് സകരിയ്യ തങ്ങൾ  അധ്യക്ഷത വഹിച്ചു. പ്രഭാഷണം ഇന്ന് സമാപിക്കും.


SHARE THE NEWS