ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോടിന്റെ പ്രഭാഷണം ഇന്നും നാളെയും ഷാര്‍ജയില്‍

0
1269

ഷാര്‍ജ: ഷാര്‍ജ സര്‍ക്കാറിന് കീഴിലുള്ള ഇസ്‌ലാമിക് ഫോറം സംഘടിപ്പിക്കുന്ന ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോടിന്റെ പ്രഭാഷണം ഇന്നും, നാളെയും(23,24) ഷാര്‍ജ കോര്‍ണിഷിലുള്ള നൂര്‍ മസ്ജിദില്‍ നടക്കും. വൈകുന്നേരം 6.30 മുതല്‍ 8.30വരെ നടക്കുന്ന പരിപാടിയില്‍ ‘സഹിഷ്ണുതയുടെ മൂല്യങ്ങള്‍, അര്‍ഥങ്ങള്‍’ എന്ന വിഷയത്തില്‍ ഉറുദു, മലയാളം ഭാഷകളിലാണ് പ്രഭാഷണം. ചുള്ളിക്കോട് ഷാര്‍ജ സര്‍ക്കാറിന്റെ അതിഥിയായി ആദ്യമായിട്ടാണ് എത്തുന്നത്.
ശൈഖ് സായിദ് വര്‍ഷാചാരണത്തിന്റെ ഭാഗമായിട്ടാണ് മാനവികതയും സഹിഷ്ണുതയും ഉയര്‍ത്തിക്കാണിക്കുന്ന പ്രഭാഷണ പരിപാടി സംഘടിപ്പിച്ചിരിക്കുന്നതെന്ന് ഷാര്‍ജ ഇസ്‌ലാമിക് ഫോറം കോ-ഓര്‍ഡിനേറ്റര്‍ ഡോ. നാസര്‍ വാണിയമ്പലം അറിയിച്ചു. അജ്മാനില്‍ നിന്ന് വാഹനസൗകര്യം ഉണ്ടായിരിക്കും. വിവരങ്ങള്‍ക്ക്: 0558650543