തമിഴ് നാട്ടിലെ പ്രഥമ മർകസ് ഗാർഡൻ ഓഫ് ക്യാമ്പസ് കാന്തപുരം ഉദ്‌ഘാടനം ചെയ്തു

0
810
കീളക്കര: തമിഴ്‌നാട്ടിലെ  പ്രശസ്ത തീർത്ഥാടന കേന്ദ്രമായ കീളക്കരയിൽ മർകസ് ഗാര്‍ഡന്‍ കീഴിൽ ആരംഭിച്ച ദഅവാ കോളേജ്  അഖിലേന്ത്യാ സുന്നി ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി കാന്തപുരം എ പി  അബൂബക്കർ മുസ്‌ലിയാർ ഉൽഘടനം ചെയ്തു. ചെന്നൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന മുഹമ്മദ് സദക് ട്രുസ്ടിനു കീഴിൽ കീളക്കരയിൽ പ്രവർത്തിക്കുന്ന സയ്യിദ ഹമീദ അറബിക് കോളേജിലാണ് ഈ നവ സംരംഭം ആരംഭിച്ചത് . നേരത്തെ മർകസുമായി വിദ്യാഭ്യാസ വികസന ധാരണ പത്രത്തിൽ  ഒപ്പുവെച്ച സതക് ട്രസ്റ്റ് മർകസുമായി സഹകരിച്ച്‌ കീളക്കരയിൽ നിരവധി സംരംഭങ്ങൾ നടത്തിവരുന്നുണ്ട് . അതിന്റെ ഭാഗമായിട്ടാണ് ഇപ്പോൾ ദഅവാ കോളേജ് ആരംഭിച്ചത്. മർകസ് ഗാർഡൻ സിലബസിൽ ആരംഭിക്കുന്ന ഈ എട്ടു വർഷ കോഴ്‌സില്‍ പ്രഥമ ബാച്ചിൽ തമിഴ് നാട്ടിൽ നിന്നുള്ള മുപ്പത് വിദ്യാർത്ഥികളാണ് പ്രവേശനം നേടിയിട്ടുള്ളത്. നേരത്തെ നടന്ന തമിഴ്നാട് ശരീഅത് സമ്മേളനത്തിൽ മർകസുമായി സഹകരിച്ചു തമിഴ്നാട്ടിൽ ആരംഭിക്കുന്ന വിദ്യാഭ്യാസ പദ്ധതികൾക്ക് അന്തിമ രൂപം നൽകി. വിദ്യാഭ്യാസം, ആതുരം, മതപഠനം എന്നീ മേഖലകളിൽ മുഹമ്മദ് സതക് ട്രസ്റ്റുമായി ചേർന്നാണ് ഈ പദ്ധതികൾ നടപ്പിൽ വരുത്തുന്നത് 
 മർകസ് ഡയറക്ടർ ഡോ എ.പി  അബ്ദുൽ ഹകീം അസ്‌ഹരി സ്ഥാപന പദ്ധതികൾ അവതരിപ്പിച്ചു.  മർകസ് വൈസ് പ്രസിഡന്റ് കെകെ  അഹ്മദ് കുട്ടി മുസ്‌ലിയാർ കട്ടിപ്പാറ,  മുഖ്‌താർ ഹസ്‌റത് ബാഖവി, സദക് ട്രസ്റ്റ്  ഡയറക്ടർ ഹാജി ഹമീദ് സാഹിബ് , ഹാജി അസ്‌ലം സാഹിബ് , മർകസ് സദക് കോർഡിനേറ്റർ അലി ഷാ നൂറാനി, അബ്ദുൽ ഗഫൂർ നൂറാനി പ്രസംഗിച്ചു.