താജുല്‍ ഉലമ ഉറൂസും അഹ്ദലിയ്യയും നാളെ മര്‍കസില്‍

0
662

കാരന്തൂര്‍: അഹ്ദലിയ്യ ആത്മീയ സമ്മേളനവും താജുല്‍ ഉലമ ഉറൂസും ശൈഖ് ജീലാനി അനുസ്മരണവും നാളെ(ശനി) വൈകുന്നേരം 5 മുതല്‍ രാത്രി 10 മണി വരെ മര്‍കസ് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കും. സയ്യിദ് അലി ബാഫഖി തങ്ങള്‍, സയ്യിദ് സൈനുല്‍ ആബിദീന്‍ ബാഫഖി തങ്ങള്‍, കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍, സയ്യിദ് ശറഫുദ്ധീന്‍ ജമലുല്ലൈലി, സയ്യിദ് ശിഹാബുദ്ധീന്‍ അഹ്ദല്‍ മുത്തനൂര്‍, സയ്യിദ് സ്വാലിഹ് തുറാബ് തങ്ങള്‍, സി മുഹമ്മദ് ഫൈസി നേതൃത്വം നല്‍കും.