താജുല്‍ ഉലമ സംഘടനാപരമായി ദിശാബോധം തന്ന നേതാവ്: കാന്തപുരം

0
663
മര്‍കസില്‍ സംഘടിപ്പിച്ച താജുല്‍ ഉലമ ഉറൂസില്‍ കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ അനുസ്മരണ പ്രഭാഷണം നടത്തുന്നു.

കോഴിക്കോട്: താജുല്‍ ഉലമ സയ്യിദ് അബ്ദുറഹ്മാന്‍ ബുഖാരി ഉള്ളാള്‍ കേരളത്തിലെ സുന്നികള്‍ക്ക് ആത്മീയമായും സംഘടനപരമായും വ്യക്തമായ ദിശാബോധം നല്‍കിയ നേതാവായിരുന്നുവെന്ന് മര്‍കസ് ചാന്‍സലര്‍ കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ പറഞ്ഞു. മര്‍കസില്‍ സംഘടിപ്പിച്ച താജുല്‍ ഉമല ഉറൂസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയെ സ്വതന്ത്രമായി നിലനിറുത്തുന്നതിനും ബിദഇകളെ പ്രധിരോധിക്കുന്നതിലും സുന്നി പണ്ഡിതര്‍ക്ക് കഴിഞ്ഞ അരനൂറ്റാണ്ടിനിടയില്‍ ഏറ്റവും കൂടുതല്‍ പ്രചോദനം നല്‍കിയ നേതാവായിരുന്നു അദ്ദേഹം. മര്‍കസ് സ്ഥാപനങ്ങളെ ഉന്നതങ്ങളിലേക്ക് കൊണ്ടുവരുന്നതിന്നതിനുള്ള യത്‌നങ്ങള്‍ക്ക് സദാപിന്തുണ നല്‍കി താജുല്‍ ഉലമ കൂടെനിന്നു: അദ്ദേഹം പറഞ്ഞു. ശൈഖ് ജീലാനി ഉറൂസും അഹ്ദലിയ്യ ദിക്ര്‍ മജ്ലിസും ചടങ്ങില്‍ നടന്നു. സയ്യിദ് സൈനുല്‍ ആബിദീന്‍ ബാഫഖി അധ്യക്ഷത വഹിച്ചു. സി. മുഹമ്മദ് ഫൈസി, ഡോ. ഹുസ്സൈന്‍ സഖാഫി ചുള്ളിക്കോട് പ്രസംഗിച്ചു. സയ്യിദ് ശറഫുദ്ധീന്‍ ജമലുല്ലൈലി, സയ്യിദ് ശിഹാബുദ്ധീന്‍ അഹ്ദല്‍ മുത്തനൂര്‍, കെ.കെ അഹ്മദ് കുട്ടി മുസ്ലിയാര്‍ കട്ടിപ്പാറ, വി.പി.എം ഫൈസി വില്യാപ്പള്ളി, അബൂബക്കര്‍ സഖാഫി പന്നൂര്‍ സംബന്ധിച്ചു.