‘തിരുജീവിതത്തിന്റെ സ്നേഹമുദ്രകൾ’ ഡോ അസ്ഹരിയുടെ ദ്വിദിന പ്രഭാഷണം നോളജ് സിറ്റിയിൽ

0
810
SHARE THE NEWS

കോഴിക്കോട്: ‘തിരുജീവിതത്തിന്റെ സ്നേഹമുദ്രകൾ’  എന്ന ശീർഷകത്തിൽ മർകസ് നോളജ് സിറ്റി ഡയറക്ടർ ഡോ. എ.പി അബ്ദുൽ ഹകീം അസ്ഹരി നടത്തുന്ന ദ്വിദിന പ്രഭാഷണം വരുന്ന ശനി, ഞായർ ദിവസങ്ങളിൽ  മർകസ് നോളജ് സിറ്റിയിൽ നടക്കും. മർകസ് നാല്പത്തിമൂന്നാം വാർഷിക സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന പരിപാടിയിൽ പൊതുജങ്ങൾക് പങ്കെടുക്കാവുന്നതാണ്. വൈകുന്നേരം 6.30 പ്രഭാഷണം ആരംഭിക്കും. പരിപാടിക്കായി പ്രത്യേക സ്വാഗത സംഘം രൂപീകരിച്ചു.

രക്ഷാധികാരി: ലുക്മാൻ ഹാജി ബി സി, ചെയർമാൻ: സക്കരിയ്യ തങ്ങൾ, വൈസ് ചെയർമാൻമാർ : ബദറുദീൻ ഹാജി, മൗലാനാ അബുബക്കർ ടി കെ, ജാഫറലി റഹ്മാനി, ഉമ്മർ അടിവാരം, അബ്ദുല്ല ഹാജി, സുലൈമാൻ മുസ്‌ലിയാർ, അബ്ദുൽ സലാം സുബ്ഹാനി. ജനറൽ കൺവീനർ: മുഹമ്മദലി കാവുംപുറം. കൺവീനർമാർ: ടികെ മജീദ് സകാഫി, ഷംസുദ്ദീൻ പെരുമ്പള്ളി, സൈനുദീൻ അഹ്‌സനി, നൗഫൽ സകാഫി, ഷമീർ മാസ്റ്റർ, നൗഷാദ്, റഷീദ് ഒടുങ്ങാക്കാട്.

സ്വാഗതസംഘം രൂപീകരണ ചടങ്ങിൽ  നോളജ് സിറ്റി സി.ഇ.ഒ ഡോ. അബ്ദുസല്ലം മുഹമ്മദ്  മുഖ്യപ്രഭാഷണംനടത്തി.  ലുക്മാൻ ഹാജി അധ്യക്ഷത വഹിച്ചു. സകരിയ്യ തങ്ങൾ ഉദ്‌ഘാടനം ചെയ്തു. അഡ്വ.മുഹമ്മദ് ശംവീൽ നൂറാനി സ്വാഗതവും മുഹമ്മദലി കാവുംപുറം നന്ദിയും  രേഖപ്പെടുത്തി .


SHARE THE NEWS