തുർക്കി അന്താരാഷ്ട സമ്മേളനത്തിൽ ഡോ ഹുസൈൻ സഖാഫി പ്രബന്ധമവതരിപ്പിക്കും

0
3100

ഇസ്താംബൂൾ: തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാൻ സംഘടിപ്പിക്കുന്ന ഇന്റർനാഷണൽ മൈനോറിറ്റി  കോൺഫറൻസിൽ ഇന്ത്യയെ പ്രതിനിധീകരിച്ചു മർകസ് വൈസ് ചാൻസലർ ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട്  പങ്കെടുക്കും. ഇന്ന്(തിങ്കൾ) ആരംഭിക്കുന്ന സമ്മേളനം നാല് ദിവസം നീണ്ടു നിൽക്കും. മുസ്‌ലിംകൾ  ന്യൂനപക്ഷമായ രാഷ്ട്രങ്ങളിലും സമൂഹങ്ങളിലും അവരനുഭവിക്കുന്ന സ്വത്വ പ്രതിസന്ധികളും പരിഹാര മാർഗങ്ങളും സമ്മേളനം ചർച്ച ചെയ്യും. 100 രാജ്യങ്ങളിൽ നിന്നുള്ള പ്രമുഖരായ മുസ്‌ലിം വിദ്യാഭ്യസ, സാംസ്‌കാരിക , രാഷ്ട്രീയ നേതാക്കൾ സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്. മുസ്‌ലിം ന്യൂനപക്ഷങ്ങളുടെ മനുഷ്യാവകാശ സംരക്ഷണം എന്ന വിഷയത്തിൽ ഡോ ഹുസൈൻ സഖാഫി  പ്രബന്ധമവതരിപ്പിക്കും.

യൂട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ
മര്‍കസ് ലൈവ് ടിവി ഒഫിഷ്യൽ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.