തെറ്റിദ്ധാരണകളും വെല്ലുവിളികളും അതിജീവിക്കാന്‍ പണ്ഡിതന്‍മാര്‍ തയ്യാറാവണം: സഖാഫി ശൂറ

0
851

കാരന്തൂര്‍: ഇസ്‌ലാമിക പ്രബോധന രംഗത്ത് തെറ്റിദ്ധാരണകളും വെല്ലുവിളികളും സര്‍വ്വ സാധാരണയാണെന്നും ലോകത്തിന്റെ വിവിധ ഭാഗത്തും ഇസ്‌ലാമിനെ കുറിച്ചുള്ള തെറ്റിദ്ധാരണ വ്യാപകമാകുന്നതിനെ പ്രതിരോധിക്കാന്‍ ഇസ്‌ലാമിന്റെ യഥാര്‍ത്ഥ മുഖം വരച്ചു കാണിക്കലാണ് ഏക മാര്‍ഗമെന്നും പണ്ഡിത ലോകം മുന്നോട്ട് വരണമെന്നും സഖാഫി കോണ്‍ഫറന്‍സ് ആഹ്വാനം ചെയ്തു.
മതേതര രാജ്യമായ ഇന്ത്യാ രാജ്യത്ത് സൗഹാര്‍ദ്ദവും മതമൈത്രിയും വളര്‍ത്തുന്നതില്‍ മുന്നിട്ടിറങ്ങിത് മുന്‍ഗാമികളായ ഇന്ത്യന്‍ പണ്ഡിതന്‍മാരാണെന്നും, ആ പാരമ്പര്യമാണ് മര്‍കസും കാന്തപുരവും പ്രചരിപ്പിക്കുന്നതെന്നും സഖാഫികള്‍ ഈ സന്ദേശം വളര്‍ത്തുന്നതില്‍ മുന്നിട്ടിറങ്ങണമെന്നും സഖാഫി കോണ്‍ഫറന്‍സ് ആഹ്വാനം ചെയ്തു.
മര്‍കസിന്റെ റൂബി ജൂബിലി ലോകത്തിന്റെ മുമ്പിലെത്തിച്ച സമ്മേളന സന്ദേശത്തിന്റെ ഭാഗമായി 40 കേന്ദ്രങ്ങളില്‍ ദഅവാ സംഗമങ്ങള്‍ നടത്താനും 40 സഖാഫികളായ പ്രതിനിധികളെ അനുമോദിക്കാനും സമ്മേളനം പദ്ധതി പ്രഖ്യാപിച്ചു.
കെ.കെ അഹ്മദ് കുട്ടി മുസ്‌ലിയാര്‍ കട്ടിപ്പാറയുടെ അധ്യക്ഷതയില്‍ സമസ്ത സെക്രട്ടറി കാന്തപരും എ.പി മുഹമ്മദ് മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. പ്രബോധനവും വെല്ലുവിളികളും, സമൂഹ നിര്‍മ്മാണത്തില്‍ സഖാഫികളുടെ പങ്ക്, സഖാഫികളോട് മര്‍കസ് സന്ദേശങ്ങള്‍ തുടങ്ങിയ വിഷയങ്ങള്‍ യഥാക്രമം സി മുഹമ്മദ് ഫൈസി, റഹ്മത്തുള്ള സഖാഫി എളമരം, ഡോ. അബ്ദുല്‍ ഹകീം അസ്ഹരി, പേരോട് അബ്ദുറഹ്മാന്‍ സഖാഫി തുടങ്ങിയവര്‍ അവതരിപ്പിച്ചു.
വി.പി.എം ഫൈസി വില്യാപ്പള്ളി, സയ്യിദ് ത്വാഹ തങ്ങള്‍, സയ്യിദ് ശറഫുദ്ധീന്‍ ജമലുല്ലൈലി, കെ.എം അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍, കെ.കെ മുഹമ്മദ് മുസ്‌ലിയാര്‍ കരുവന്‍പൊയില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ മുഖ്യപ്രഭാഷണം നടത്തി. ഡോ.ഹുസൈന്‍ സഖാഫി ചുള്ളിക്കോട് പദ്ധതി അവതരിപ്പിച്ചു. തറയിട്ടാല്‍ ഹസന്‍ സഖാഫി സ്വാഗതവും ഹാഫിള് അബൂബക്കര്‍ സഖാഫി നന്ദിയും പറഞ്ഞു.