കാരന്തൂര്‍: മെംസ് ഇന്റര്‍നാഷണല്‍ സ്കൂളില്‍ ദി മഹബ്ബ മീലാദ് ക്യാമ്പയിന് ഭാഗമായി സംഘടിപ്പിക്കുന്ന ത്രിദിന പ്രഭാഷണത്തിന് ഇന്ന് (ചൊവ്വ) തുടക്കം. സ്കൂള്‍ ക്യാമ്പസില്‍ പ്രത്യേകം സജ്ജമാക്കിയ വേദിയില്‍ മൂന്നു ദിവസങ്ങളിലായി മസ്ഊദ് സഖാഫി ഗൂഢല്ലൂര്‍, റഹ്മത്തുള്ള സഖാഫി എളമരം, മുള്ളൂര്‍ക്കര മുഹമ്മദലി സഖാഫി പ്രഭാഷണം നടത്തും. 16ന് നടക്കുന്ന സ്കൂള്‍ മീലാദ് ഫെസ്റ്റ് കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര് ഉദ്ഘാടനം ചെയ്യും. വിദ്യാര്‍ത്ഥികളുടെ വിവിധ കലാപരിപാടികള്‍ നടക്കും.