ത്രിദിന സന്ദര്‍ശനത്തിനായി കാന്തപുരം ശ്രീലങ്കയിലെത്തി

0
846

കൊളംമ്പൊ: ത്രദിന സന്ദര്‍ശനത്തിനായി അഖിലേന്ത്യ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ ശ്രീലങ്കയിലെത്തി. മൂന്ന് ദിവസം നീണ്ടുനില്‍ക്കുന്ന സന്ദര്‍ശനത്തിനിടെ ബെറുവാലയിലെ ജാമിഅതുല്‍ ഫാസിയാത്തുഷ് ഷാസുലിയ്യ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ വാര്‍ഷിക സമ്മേളനത്തില്‍ കാന്തപുരം മുഖ്യാതിഥിയായി സംബന്ധിക്കും. തുടര്‍ന്ന് മര്‍കസിന്റെ റൂബി ജൂബിലിയോടനുബന്ധിച്ച് നടക്കുന്ന വിവിധ പ്രചാരണ പരിപാടികളിലും പങ്കെടുക്കുമെന്ന് കാന്തപുരം ട്വിറ്ററില്‍ കുറിച്ചു. മൂന്ന് ദിവസത്തെ പര്യടനത്തിന് ശേഷം ഡിസംബര്‍ 2ന് ദുബൈ മര്‍കസ് സംഘടിപ്പിക്കുന്ന യു.എ.ഇ ദിനാഘോഷ പരിപാടിയില്‍ സംബന്ധിക്കാന്‍ കാന്തപുരം തിരിക്കും.