ദുബായ്: മതകാര്യവകുപ്പിന്റെ അനുമതിയോടെ റാശിദിയ്യയില്‍ മര്‍കസ് സഹ്റത്തുല്‍ ഖുര്‍ആന്‍ മദ്റസ പ്രവര്‍ത്തനം ആരംഭിച്ചു. എമിറേറ്റ്സ് ഐഡി സെന്ററിന് സമീപമാണ് സ്ഥാപനം.
ദുബായ്: മതകാര്യവകുപ്പിന്റെ അനുമതിയോടെ റാശിദിയ്യയില്‍ മര്‍കസ് സഹ്റത്തുല്‍ ഖുര്‍ആന്‍ മദ്റസ പ്രവര്‍ത്തനം ആരംഭിച്ചു. എമിറേറ്റ്സ് ഐഡി സെന്ററിന് സമീപമാണ് സ്ഥാപനം.
വിശുദ്ധ ഖുര്‍ആന്‍ പൂര്‍ണമായി നിയമപ്രകാരം പാരായണം ചെയ്യാന്‍ പരിശീലിപ്പിക്കുന്ന സെന്ററില്‍ ഈജിപ്റ്റ്, ഇന്ത്യ, പാക്കിസ്ഥാന് സ്വദേശികളായ അധ്യാപകരാണ് ക്ലാസ്സുകള്‍ക്ക് നേതൃത്വം നല്‍കുന്നത്. ഖുര്‍ആന്‍ ഉച്ചാരണ ശുദ്ധിയോടെ ഓതാനും മനഃപാഠമാക്കാനും വേണ്ടി നിലവാരമുള്ള ഭൗതിക സൗകര്യങ്ങളോടെയാണ് ക്ലാസ് റൂമുകള്‍ ഒരുക്കിയിരിക്കുന്നത്.
ബാല്യകാലത്ത് മദ്രസ പഠനം തീരെ നിര്‍വഹിക്കാന്‍ കഴിയാത്ത മുതിര്‍ന്നവര്‍ക്കും പരമ്പരാഗത രീതിയില്‍ കേവല പാരായണം മാത്രം പഠിച്ചവര്‍ക്കും പാരായണ വ്യാകരണ നിയമങ്ങള്‍ ഉള്‍ക്കൊണ്ട് അര്‍ഥസഹിതം പഠിക്കുന്നതിന് സഹ്റത്തുല്‍ ഖുര്‍ആന്‍ സെന്ററില്‍ അവസരമുണ്ട്. അറബി, ഇംഗ്ലീഷ്, ഉര്‍ദു, മലയാളം ഭാഷകളിലായി മദ്റസ ക്ലാസുകള്‍ ലഭിക്കും. അഞ്ചു വയസ്സ് തികഞ്ഞ കുട്ടികള്‍, മുതിര്‍ന്നവര്‍ ഉള്‍പ്പെടെ സ്ത്രീ പുരുഷ ഭേദമന്യേ എല്ലാ ദേശക്കാര്‍ക്കും അപേക്ഷിക്കാം.
കൂടുതല്‍ വിവരങ്ങള്‍ക്ക് : 043321781 / 0558386933