ദുരന്തത്തിനിരയായവരെ സഹായിക്കാൻ മുന്നോട്ടിറങ്ങുക: കാന്തപുരം

0
2581
SHARE THE NEWS

കോഴിക്കോട്: കേരളത്തിലെ  കനത്ത മഴയെത്തുടർന്നു  ഉണ്ടായ ഉരുൾപൊട്ടലിലും വെള്ളപ്പൊക്കത്തിലും പെട്ട് ജീവിതം നഷ്ടപ്പെട്ടവരുടെ ബന്ധുക്കളെ സ്വമാശ്വസിപ്പിക്കാനും സഹായങ്ങൾ നൽകാനും എല്ലാവരും തയ്യാറാവണമെന്ന് കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ പറഞ്ഞു.  കട്ടിപ്പാറ കരിഞ്ചോലയിൽ ഉണ്ടായത് സമീപകാലത്ത് കേരളം കണ്ട ഏറ്റവും വലിയ ദുരന്തമാണ്. മരണമടഞ്ഞവരുടെ പാരത്രിക ജീവിതത്തിലെ വിജയത്തിനായി വിശ്വാസികൾ പ്രാർത്ഥിക്കണം. ഇപ്പോൾ വേദനയിൽ കഴിയുന്ന അവരുടെ ബന്ധുക്കൾക്കും അയൽവാസികൾക്കും എല്ലാ സഹായവും നൽകണം. മലബാറിലെ വിവിധ ഭാഗങ്ങളിൽ ആയിരക്കണക്കിന്  ആളുകളാണ് അഭയാർത്ഥി ക്യാംപുകളിൽ കഴിയുന്നത്. പലർക്കും വീട് നഷ്ടപ്പെട്ടു. ഭക്ഷണവും വസ്‌ത്രവും അടിസ്ഥാന സൗകര്യങ്ങളും നൽകി അവർക്ക് ആശ്വാസമായി വിശ്വാസികൾ മാറണം. മർകസിന്റെയും സുന്നി സുന്നി സംഘടനകളുടെയും നേതൃത്വത്തിൽ സാധ്യമായ എല്ലാ പുനരുദ്ധാരണ പദ്ധതികളും ചെയ്യും. സർക്കാറിന്റെ ഭാഗത്തു നിന്നുള്ള കാര്യക്ഷമമായ ഇടപെടലുകൾ പ്രശംസനീയമാണ്: കാന്തപുരം പറഞ്ഞു. 

SHARE THE NEWS