ദുരിത കേന്ദ്രങ്ങളിലേക്ക് ആശ്വാസ കൈനീട്ടവുമായി മർകസ്

0
2032
കോഴിക്കോട്: മധ്യകേരളത്തിലെ വൻപ്രളയം കാരണം കാരണം ഭക്ഷണത്തിനും ശുദ്ധജലത്തിനും സഞ്ചാരത്തിനും ബുദ്ധിമുട്ട് അനുഭവിക്കുന്ന സഹോദരന്മാർക്ക് ആശ്വാസ കൈനീട്ടവുമായി മർകസ്. കോഴിക്കോട് മർകസ് കോംപ്ലക്സിൽ നിന്ന് വിവിധ വാഹനങ്ങളിലായി പുറപ്പെട്ട സംഘം അയ്യായിരം ശുദ്ധജലക്കുപ്പികൾ, 250 ലൈഫ് ജാക്കറ്റ്, ആയിരം പായ, ആയിരം സ്ത്രീകൾക്കുള്ള വസ്ത്രം, ആയിരം കുട്ടികൾക്കുള്ള വസ്‌ത്രങ്ങൾ, ആയിരം നാപ്‌കിൻസ് പാക്കറ്റുകൾ, ആയിരം പുരുഷന്മാർക്കുള്ള വസ്ത്രങ്ങൾ, അടിസ്‌ഥാന രോഗങ്ങൾക്കുള്ള മരുന്നുകൾ, ബ്രഡ്, ബിസ്ക്കറ്റ് തുടങ്ങിയ ഭക്ഷണ പദാർത്ഥങ്ങൾ  എന്നിവായുമായാണ് മർകസ് വാഹനങ്ങൾ പുറപ്പെട്ടത്. പ്രളയക്കെടുതി പരിഹരിക്കാൻ സാധ്യമായ എല്ലാ സഹായ സഹകരങ്ങളും ചെയ്യുമെന്നും ജനങ്ങൾ സജീവമായി ഇക്കാര്യത്തിൽ രംഗത്ത് ഇറങ്ങണമെന്നും മർകസ് ഡയറക്ടർ ഡോ. എ.പി അബ്ദുൽ ഹകീം അസ്ഹരി പറഞ്ഞു.