ദേശീയ ഓപ്പൺ ബോക്സിങ് ചാമ്പ്യൻഷിപ്പിൽ മർകസ് വിദ്യാർത്ഥികൾക്ക് സ്വർണമെഡൽ

0
1524
ഡല്‍ഹിയില്‍ നടന്ന ദേശീയ ഓപ്പണ്‍ ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണമെഡല്‍ കരസ്ഥമാക്കിയ മര്‍കസ് വിദ്യാര്‍ത്ഥികളായ മുഹമ്മദ് മുസ്തഫ, റാസി
ഡല്‍ഹിയില്‍ നടന്ന ദേശീയ ഓപ്പണ്‍ ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണമെഡല്‍ കരസ്ഥമാക്കിയ മര്‍കസ് വിദ്യാര്‍ത്ഥികളായ മുഹമ്മദ് മുസ്തഫ, റാസി

കോഴിക്കോട്: ഡൽഹിയിൽ നടന്ന ദേശീയ ഓപ്പൺ ബോക്സിങ് ചാമ്പ്യൻഷിപ്പിൽ മർകസ് മാനേജ്‌മെന്റ് പഠനകേന്ദ്രമായ പൂനൂർ മർകസ് ഗാർഡൻ മാനേജ്‌മെന്റ് സ്റ്റഡീസിലെ റാസി, മുഹമ്മദ് മുസ്തഫ എന്നിവർ സ്വർണ മെഡൽ കരസ്ഥമാക്കി. നേരത്തെ സംസ്ഥാന തല മത്സരത്തിലും ഇവർ ഒന്നാമതായിരുന്നു. മർകസ് ഗാർഡനിൽ പ്ലസ് ടു വിദ്യാർത്ഥികളാണ് ഇരുവരും. കണ്ണൂർ പാനൂരിലെ പാടത്ത് വീട്ടിൽ റഫീഖ്- ഷമീറ ദമ്പതികളുടെ മകനാണ് റാസി. മംഗലൂരിലെ ഹനീഫ്-സാജിദ ദമ്പതികളുടെ മകനാണ് മുഹമ്മദ് മുസ്തഫ. ഇരുവരെയും മർകസ് ഡയറക്ടർ ഡോ. എ.പി അബ്ദുൽ ഹകീം അസ്ഹരി അഭിനന്ദിച്ചു.