ദേശീയ ദഅവ : പ്രതീക്ഷകളുമായി ഇനി റബ്ബാനികളും

0
1116
മദീനത്തുന്നൂര്‍ ഫിനിഷിംഗ് സ്‌കൂളിലെ പ്രഥമ ബാച്ചിലെ ഒന്‍പതു റബ്ബാനികള്‍ കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ക്കൊപ്പം
മദീനത്തുന്നൂര്‍ ഫിനിഷിംഗ് സ്‌കൂളിലെ പ്രഥമ ബാച്ചിലെ ഒന്‍പതു റബ്ബാനികള്‍ കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ക്കൊപ്പം

കോഴിക്കോട് : ദേശീയ നവ ജാഗരണ പ്രവർത്തനങ്ങൾ കൂടുതൽ വിപുലപ്പെടുത്തുന്നതിനായി ഇനി റബ്ബാനികളും. പൂനൂരിലെ മർകസ് ഗാർഡനിലെ നൂറാനി കൂട്ടായ്മ പ്രിസം ഫൗണ്ടേഷൻ ആരംഭിച്ച മദീനത്തുന്നൂർ ഫിനിഷിംഗ് സ്കൂളിലെ പ്രഥമ ബാച്ചിലെ ഒൻപതു റബ്ബാനികൾ മർകസിൽ നടന്ന ഖത്‍മുൽ ബുഖാരി ചടങ്ങിൽ ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ. പി അബൂബക്കർ മുസ്‌ലിയാരിൽ നിന്നും സനദ് ഏറ്റുവാങ്ങി. രാജസ്ഥാനിലെ അൽവറിലുള്ള ത്വൈബ ഗാർഡനിൽ ഒരു വർഷത്തെ ഹദീസ് ദൗറ, ഹനഫി ഫിഖ്ഹ്,ഭാഷാ പരിശീലനം, പ്രാക്ടിക്കൽ ദഅവ എന്നിവ പൂർത്തീകരിച്ച ഇവർക്ക് മർകസ് ഗാർഡനിൽ വെച്ച് പ്രത്യേക പരിശീലനവും ലഭിച്ചിട്ടുണ്ട്.

റബ്ബാനികളുടെ സാന്നിദ്ധ്യം ദേശീയ ദഅവ പ്രവർത്തനങ്ങൾക്ക് കൂടുതൽ കരുത്തുനൽകുമെന്ന് മർകസ് ഗാർഡൻ ഡയറക്ടർ ഡോ.ഏ.പി. മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരി അഭിപ്രായപ്പെട്ടു.അടുത്ത വർഷം അതിവിപുലമായ രീതിയിൽ നാല് ഫിനിഷിങ് സ്കൂളുകൾ ആരംഭിക്കും. രാജസ്ഥാനിലെ അൽവാർ, ഹരിയാനയിലെ നൂഹ്, ഉത്തർപ്രദേശിലെ ബറേലി,വെസ്റ്റ് ബംഗാൾ എന്നീ സ്ഥലങ്ങളിലാണ് സ്ഥാപനങ്ങൾ പ്രവർത്തിക്കുക.