ദേശീയ ദഅവ സമ്മിറ്റ് സമാപിച്ചു

0
910
മർകസിൽ സംഘടിപ്പിച്ച ദേശീയ ദഅവ സമ്മിറ്റ് സി മുഹമ്മദ് ഫൈസി ഉദ്‌ഘാടനം ചെയ്യുന്നു
മർകസിൽ സംഘടിപ്പിച്ച ദേശീയ ദഅവ സമ്മിറ്റ് സി മുഹമ്മദ് ഫൈസി ഉദ്‌ഘാടനം ചെയ്യുന്നു

കോഴിക്കോട്: മർകസിൽ ഇഹ്‌യാഉസ്സുന്ന സ്റ്റുഡന്റസ് യൂണിയൻ സംഘടിപ്പിച്ച ഏകദിന ദേശീയ ദഅവ സമ്മിറ്റ് സമാപിച്ചു. കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ ഉപദേശം നടത്തി. ഡോ. ഹുസ്സൈൻ സഖാഫി ചുള്ളിക്കോടിന്റെ അധ്യക്ഷതയിൽ ഹജ്ജ് കമ്മറ്റി ചെയർമാൻ സി. മുഹമ്മദ് ഫൈസി ഉദ്‌ഘാടനം ചെയ്‌തു. കൂറ്റമ്പാറ അബ്ദുറഹ്മാൻ ദാരിമി, ഡോ. മുഹമ്മദ് ഫാറൂഖ് നഈമി കൊല്ലം, ശാഹുൽ ഹമീദ് ബാഖവി ശാന്തപുരം, ഷൗക്കത്ത് നഈമി കാശ്‌മീർ, യൂസുഫ് നൂറാനി, ബഷീർ നിസാമി ഗുജറാത്ത്, സയ്യിദ് ഹുസ്സൈൻ ശൈഖ് ജിഫ്രി, ഇബ്രാഹീം സഖാഫി വെസ്റ്റ് ബംഗാൾ, ആരിഫ് നിസാമി മഹാരാഷ്ട്ര, ഷാജഹാൻ ഇമ്ദാദി , എന്നിവർ ക്ലാസെടുത്തു. ഷൗക്കത്ത് കുറുകത്താണി ആമുഖം അവതരിപ്പിച്ചു.